ഫീസിൽ ഇളവില്ല; സ്കൂളിന് മുന്നിൽ രക്ഷിതാക്കളുടെ നിൽപ്പ് സമരം പത്തു ദിവസം പിന്നിട്ടു
text_fieldsകോവിഡ് സാഹചര്യത്തിൽ ഫീസ് ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇടപ്പള്ളി അൽ-അമീൻ സ്കൂളിനുമുന്നിൽ രക്ഷകർത്താക്കൾ നടത്തുന്ന നിൽപ്പുസമരത്തിൽ നിന്ന്
കൊച്ചി: കോവിഡ് പശ്ചാതലത്തിൽ ഫീസ് ഇളവ് അനുവദിക്കണമെന്ന ആവശ്യമുന്നയിച്ച് ഇടപ്പള്ളി അൽ-അമീൻ സ്കൂളിൽ
പാരൻറ്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ രക്ഷകർത്താക്കൾ നടത്തുന്ന നിൽപ്പുസമരം പത്തു ദിവസം പിന്നിട്ടു.
വരും ദിവസങ്ങളിൽ എം.പിക്കും എം.ൽ.എമാർക്കും നിവേദനം സമർപ്പിക്കുമെന്നും, സ്കൂൾ തുറന്നു പ്രവർത്തിക്കാത്ത സാഹചര്യത്തിൽ മുഴുവൻ ഫീസും ഈടാക്കുന്ന നടപടി മാനേജ്‍മെൻറ് തിരുത്താൻ തയാറായില്ലെങ്കിൽ സെപ്റ്റംബർ ഏഴിന് മുഴുവൻ രക്ഷാകർത്താക്കളെയും സംഘടിപ്പിച്ച് സ്കൂളിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്നും രക്ഷാകർതൃ കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു.
പാരൻറ്സ് കൂട്ടായ്മ പ്രസിഡൻറ് ടി.എ. മുജീബ് റഹ്‌മാൻെറ അധ്യക്ഷതയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംഘടിപ്പിച്ച നിൽപ്പുസമരത്തിൽ പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ്, ഐ.ൻ.എൽ എറണാകുളം ജില്ലാ സെക്രട്ടറി ജലീൽ കുഞ്ഞുണ്ണിക്കര പാരൻറ്സ് കൂട്ടായ്മ സെക്രട്ടറി അഡ്വ. പി.എം.നസീമ, വൈസ് പ്രസിഡൻറുമാരായ കലാം തമ്മനം, നൗഫൽ ചക്കരപ്പറമ്പ്, ജോയിൻറ് സെക്രട്ടറിമാരായ മുഹമ്മദ് ഷാഫി, ഷമീന മുണ്ടംപാലം, മുഹമ്മദ് സാബു, ട്രഷറർ സിയാ കെ.കബീർ, പാരൻറ്സ് കൂട്ടായ്മ ഭാരവാഹികളായ മുഹമ്മദ് സഫർ, നിസാം കങ്ങരപ്പടി, റസൽ, ഷിഹാർ, സലാം ചക്കരപ്പറമ്പ്, ഹസൈനാർ, ഷിഹാബ് ഇടപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

