കവളങ്ങാട് പഞ്ചായത്ത് ഭരണം യു.ഡി.എഫിന് നഷ്ടമായി; കോൺഗ്രസ് വിമതൻ പ്രസിഡന്റ്
text_fieldsസിബി മാത്യു
കോതമംഗലം: എറണാകുളം ജില്ലയിലെ കവളങ്ങാട് പഞ്ചായത്ത് ഭരണം യു.ഡി.എഫിന് നഷ്ടമായി. കോൺഗ്രസ് വിമതൻ സിബി മാത്യു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 18 അംഗ ഭരണസമിതിയിൽ എട്ട് എൽ.ഡി.എഫ് അംഗങ്ങളുടെയും മൂന്ന് കോൺഗ്രസ് വിമത അംഗങ്ങളുടെയും പിന്തുണയിലാണ് സിബി തെരഞ്ഞെടുക്കപ്പെട്ടത്. യു.ഡി.എഫ് സ്ഥാനാർഥി സൗമ്യ ശശിക്ക് ആറ് വോട്ട് മാത്രമാണ് ലഭിച്ചത്. മുസ്ലിം ലീഗ് അംഗം രാജേഷ് കുഞ്ഞുമോന്റെ വോട്ട് അസാധുവായി.
ഇതോടെ രണ്ടാഴ്ചയിലേറെയായി നടക്കുന്ന രാഷ്ട്രീയ നാടകങ്ങളുടെ ആദ്യവിജയം എൽ.ഡി.എഫ് നേടിയിരിക്കുകയാണ്. പ്രസിഡന്റായിരുന്ന കോൺഗ്രസിലെ സൈജന്റ് ചാക്കോ രാജിവെച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് ധാരണപ്രകാരം സൈജന്റ് രാജിക്ക് തയാറാകാതിരുന്നതാണ് കോൺഗ്രസിൽ വിമത നീക്കത്തിന് വഴിതുറന്നത്. അവസരം മുതലെടുത്ത് ഭരണംപിടിക്കാൻ വിമതരെ എൽ.ഡി.എഫ് കൂടെ കൂട്ടുകയായിരുന്നു.
സൈജന്റ് രാജിവെക്കാനെടുത്ത ഒരാഴ്ചക്കകം വൈസ് പ്രസിഡന്റ് ജിൻസിയ ബിജുവിനെതിരെ വിമതരുടെ പിന്തുണയോടെ അവിശ്വാസത്തിന് എൽ.ഡി.എഫ് നോട്ടീസ് നൽകി. സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ചൊവ്വാഴ്ച നടക്കേണ്ട അവിശ്വാസ ചർച്ച തെരഞ്ഞെടുപ്പ് കമീഷൻ റദ്ദാക്കിയിരുന്നു. വൈസ് പ്രസിഡന്റിനെതിരെ മൂന്ന് കോൺഗ്രസ് അംഗങ്ങളും ഒപ്പിട്ട് എൽ.ഡി.എഫ് പിന്തുണയോടെ അവിശ്വാസ നോട്ടീസ് ബി.ഡി.ഒക്ക് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

