ജോസഫ് വാഴക്കനെതിരെ പോസ്റ്റർ പ്രചാരണം: ഡി.ജി.പിക്ക് പരാതി
text_fieldsമൂവാറ്റുപുഴ: കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ ജോസഫ് വാഴക്കനെ അപകീർത്തിപ്പെടുത്തുന്ന തരത്തിെല പോസ്റ്ററുകൾ പതിച്ച സംഘത്തിെൻറ സി.സി ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു.
മൂവാറ്റുപുഴ ടൗൺ, പായിപ്ര, മുളവൂർ എന്നിവിടങ്ങളിലാണ് മുഖംമൂടി ധരിച്ച സംഘം പോസ്റ്ററുകൾ പതിച്ചത്. നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റിയ ചുവപ്പ് മാരുതി കാറിൽ എത്തിയാണ് സംഘം പോസ്റ്റർ പതിച്ചത്. സംഘം ബൈക്കിൽ എത്തിയാണ് ടൗണിൽ പോസ്റ്റർ പതിക്കുന്നത്.
ഇതിെൻറയെല്ലാം ദൃശ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്. നിയമസഭ െതരഞ്ഞെടുപ്പിൽ കോൺഗ്രസിെൻറ വിജയസാധ്യത മുന്നിൽക്കണ്ട് വിറളിപിടിച്ചവർ നടത്തുന്ന നീക്കമാണെന്നും ഇവരെ പിടികൂടണമെന്നും ആവശ്യപ്പെട്ട് ജില്ല കോൺഗ്രസ് കമ്മിറ്റി ഡി.ജി.പിക്ക് പരാതി നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

