പെരിയാറില്‍ മരിച്ച വിദ്യാര്‍ഥിനി പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട്
text_fieldsകരുമാല്ലൂർ: യു.സി കോളജിന് സമീപം വെളിയത്തുനാട്ടില്‍ പെരിയാറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ പത്താം ക്ലാസ് വിദ്യാര്‍ഥിനി ലൈംഗിക പീഡനത്തിന് ഇരയായെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. ഡിസംബര്‍ 23നാണ് പെണ്‍കുട്ടിയുടെ മൃതദേഹം പെരിയാറില്‍നിന്ന് കണ്ടെടുത്തത്. 22ന് സ്കൂളില്‍നിന്ന് മടങ്ങിയെത്താത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ നല്കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് തൊട്ടടുത്ത ദിവസം തടിക്കക്കടവ് പാലത്തിനുസമീപം പുഴയില്‍നിന്ന് മൃതദേഹം കണ്ടെത്തിയത്.
ആത്മഹത്യയെന്ന നിഗമനത്തില്‍ അസ്വാഭാവിക മരണമായാണ് പൊലീസ് കേസെടുത്തത്. വിശദ ഫോറന്‍സിക് പരിശോധനയിലാണ് പെണ്‍കുട്ടി ഒന്നിലധികം തവണ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുള്ളതായി സ്ഥിരീകരിച്ചത്. മരണം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താന്‍ പൊലീസിനായിട്ടില്ല.
പെണ്‍കുട്ടിയുമായി അടുപ്പമുണ്ടെന്ന് കരുതുന്ന സുഹൃത്തിനെയും ചില സഹപാഠികളെയും മറ്റും ചോദ്യം ചെയ്തു. കുറച്ചുദിവസങ്ങളായി പെണ്‍കുട്ടി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് സ്കൂള്‍ അധികൃതരും മൊഴി നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

