Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപോപുലർ ഫ്രണ്ട്​...

പോപുലർ ഫ്രണ്ട്​ യൂ​നി​റ്റി മീ​റ്റ്

text_fields
bookmark_border
പോപുലർ ഫ്രണ്ട്​ യൂ​നി​റ്റി മീ​റ്റ്
cancel
camera_alt

പോ​പു​ല​ർ ഫ്ര​ണ്ട് സം​ഘ​ടി​പ്പി​ച്ച യൂ​നി​റ്റി മീ​റ്റ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ​അ​ബ്ദു​ൽ സ​ത്താ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

പ​ള്ളു​രു​ത്തി: ക​പ​ട മ​തേ​ത​ര രാ​ഷ്ട്രീ​യ​ക്കാ​രി​ൽ സം​ര​ക്ഷ​ക​രെ തേ​ടു​ക​യ​ല്ല, സ്വ​യം ശാ​ക്തീ​ക​ര​ണ ശ്ര​മ​ങ്ങ​ളി​ലൂ​ടെ മു​ന്നേ​റു​ക​യാ​ണ് രാ​ജ്യ​ത്തെ മു​സ്​​ലിം​ക​ളും ദ​ലി​ത​രും ചെ​യ്യ​ണ്ട​തെ​ന്ന് പോ​പു​ല​ര്‍ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ​അ​ബ്ദു​ല്‍ സ​ത്താ​ർ. 'റി​പ്പ​ബ്ലി​ക്കി​നെ സം​ര​ക്ഷി​ക്കു​ക' പ്ര​മേ​യ​ത്തി​ൽ പോ​പു​ല​ർ ഫ്ര​ണ്ട് ദേ​ശീ​യ കാ​മ്പ​യി​നോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച യൂ​നി​റ്റി മീ​റ്റ് പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​സ്ഥാ​ന​ത്തെ പൊ​ലീ​സി​ലെ കാ​വി​വ​ത്​​ക​ര​ണ​ത്തെ​ക്കു​റി​ച്ച് സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​ത​ന്നെ തു​റ​ന്നു​പ​റ​യു​മ്പോ​ൾ മു​ഖ്യ​മ​ന്ത്രി മൗ​നം പാ​ലി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ജ്യ​ത്തെ ന​ശി​പ്പി​ക്കു​ന്ന സം​ഘ്​​പ​രി​വാ​ര്‍ ഫാ​ഷി​സ​ത്തി​ന്റെ മു​ന്നി​ല്‍ കൈ​കു​പ്പി​നി​ന്ന കാ​ലം ക​ഴി​ഞ്ഞു. ജീ​വ​നും ജീ​വി​ത​വും രാ​ജ്യ​ത്തി​ന്റെ സം​ര​ക്ഷ​ണ​ത്തി​നാ​യി ത്യ​ജി​ക്കാ​ൻ ത​യാ​റാ​യി​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​റ​ണാ​കു​ളം വെ​സ്റ്റ് ജി​ല്ല പ്ര​സി​ഡ​ന്‍റ് വി.​കെ. സ​ലീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്.​ഡി.​പി.​ഐ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​അ​ബ്ദു​ൽ​ഹ​മീ​ദ്, ഇ​മാം കൗ​ൺ​സി​ൽ ജി​ല്ല പ്ര​സി​ഡ​ന്‍റ് സ​ലിം കൗ​സ​രി, നാ​ഷ​ന​ൽ വി​മ​ൻ​സ് ഫ്ര​ണ്ട് ജി​ല്ല പ്ര​സി​ഡ​ന്‍റ് സ​ക്കീ​ന, കാം​പ​സ് ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ ജി​ല്ല സെ​ക്ര​ട്ട​റി ആ​ദി​റ സ്വാ​ലി​ഹ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. എ​റ​ണാ​കു​ളം ഈ​സ്റ്റ് ജി​ല്ല പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. നൗ​ഷാ​ദ് സ്വാ​ഗ​ത​വും വെ​സ്റ്റ് ജി​ല്ല സെ​ക്ര​ട്ട​റി അ​റ​ഫ മു​ത്ത​ലി​ബ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:popular front
News Summary - popular front unity meet
Next Story