Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റോഡുകളുടെ ശോച്യാവസ്ഥ; കുത്തിയിരിപ്പ് സമരവുമായി വയോധികൻ

text_fields
bookmark_border
റോഡുകളുടെ ശോച്യാവസ്ഥ; കുത്തിയിരിപ്പ് സമരവുമായി വയോധികൻ
cancel
camera_alt

ശോ​ച്യാ​വ​സ്ഥ​യി​ൽ പ്ര​തി​ഷേ​ധി​ച്ച് റോ​ഡി​ൽ കു​ത്തി​യി​രി​പ്പ്​ സ​മ​രം ന​ട​ത്തു​ന്ന ഉ​മ്മ​ർ

ഫോർട്ട്കൊച്ചി : തകർന്ന റോഡുകൾ മൂലം ജോലിയെടുക്കാനാവാതെ ബുദ്ധിമുട്ടിലായ കൈവണ്ടി തൊഴിലാളിയുടെ റോഡിൽ കുത്തിയിരുന്നുള്ള സമരം ശ്രദ്ധേയമായി. മട്ടാഞ്ചേരി ബസാറിൽ കഴിഞ്ഞ അരനൂറ്റാണ്ടായി കൈവണ്ടി വലിച്ച് ഉപജീവനം നടത്തുന്ന ഉമ്മർ എന്ന വയോധികനാണ് ഫോർട്ട്കൊച്ചി കുന്നും പുറത്തെ തകർന്ന റോഡിൽ കൈവണ്ടിയിട്ട് കുത്തിയിരിപ്പ് സമരം നടത്തിയത്.

കുഴിയിൽ ചാടുമ്പോൾ വണ്ടിയിലിരിക്കുന്ന ചരക്കു ചാക്കുകൾ തെറിച്ച് പോകുന്നതുംവണ്ടി വലിക്കുന്നയാൾ വീഴുന്നതും പതിവാണെന്ന് ഉമ്മർ പറഞ്ഞു. അടിയന്തരമായി റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒറ്റയാൾ സമരത്തിന് പിൻതുണയുമായി വീട്ടമ്മമാർ അടക്കം നാട്ടുകാരുമെത്തി. ജനകീയ സമിതി കൺവീനർ എ. ജലാൽ, കെ.എ. മുജീബ് റഹ്മാൻ, ഫാറുഖ് മട്ടാഞ്ചേരി എന്നിവർ സംസാരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - poor condition of roads elderly with a sit-in strike
Next Story