Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൊച്ചിയിൽ പോളിങ്​​...

കൊച്ചിയിൽ പോളിങ്​​ കുറഞ്ഞു; കണക്കുകളിൽ പ്രതീക്ഷയർപ്പിച്ച്​ മുന്നണികൾ

text_fields
bookmark_border
കൊച്ചിയിൽ പോളിങ്​​ കുറഞ്ഞു; കണക്കുകളിൽ പ്രതീക്ഷയർപ്പിച്ച്​ മുന്നണികൾ
cancel

കൊ​ച്ചി: കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പോ​ളി​ങ്​ ശ​ത​മാ​നം കു​ത്ത​നെ കു​റ​ഞ്ഞ​തി​െൻറ ക​ണ​ക്കു​ക​ൾ ത​ങ്ങ​ൾ​ക്ക്​ അ​നു​കൂ​ല​മെ​ന്ന്​ വി​ല​യി​രു​ത്തി മു​ന്ന​ണി​ക​ൾ. യു.​ഡി.​എ​ഫ്​ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​ത്തി​േ​ല​റി​യ ക​ഴി​ഞ്ഞ ര​ണ്ട്​ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലു​മു​ണ്ടാ​യ പോ​ളി​ങ്ങിൽ​ എ​ട്ട്​ ശ​ത​മാ​ന​ത്തോ​ളം വോ​ട്ടു​ക​ളാ​ണ്​ ഇ​ത്ത​വ​ണ ചെ​യ്യാ​തെ പോ​യ​ത്. 2010ൽ 70.39​ഉം 2015ൽ 69.63 ​ശ​ത​മാ​നം വീ​ത​മാ​യി​രു​ന്ന പോ​ളി​ങ്​ ഇ​ത്ത​വ​ണ 62.01 ആ​യി.

ഇ​രു​മു​ന്ന​ണി​ക​ളും വി​ജ​യം അ​വ​കാ​ശ​​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും പോ​ളി​ങ്​ ശ​ത​മാ​നം ഇ​ത്ര​യേ​റെ താ​ഴ്​​ന്ന​ത്​ യു.​ഡി.​എ​ഫ്​ ക്യാ​മ്പി​ൽ ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ര​ണ്ട്​ ത​വ​ണ​ക​ളി​ലും 70നോ​ട​ടു​ത്തും അ​തി​നു തൊ​ട്ടു മു​ക​ളി​ലു​മാ​യി പോ​ളി​ങ്​ ശ​ത​മാ​നം നി​ല​നി​ന്ന​പ്പോ​ഴാ​ണ്​ വി​ജ​യം യു.​ഡി.​എ​ഫി​നൊ​പ്പ​മാ​യി​രു​ന്ന​ത്. 0.76 ശ​ത​മാ​ന​ത്തി​െൻറ മാ​ത്രം കു​റ​വു​ണ്ടാ​യ ക​ഴി​ഞ്ഞ ത​വ​ണ യു.​ഡി.​എ​ഫ്​ സീ​റ്റു​ക​ളി​ലും ചെ​റി​യ കു​റ​വു​ണ്ടാ​യി. എ​ന്നാ​ൽ. ഇ​ത്ത​വ​ണ 7.62 ശ​ത​മാ​ന​ത്തി​െൻറ കു​റ​വാ​ണു​ള്ള​ത്.

മി​ക്ക ഡി​വി​ഷ​നു​ക​ളി​ലും ന​ല്ല രീ​തി​യി​ൽ പോ​ളി​ങ്​ ന​ട​ന്നി​ട്ടു​ണ്ടെ​ന്നും ചി​ല ഡി​വി​ഷ​നു​ക​ളി​ൽ മാ​ത്രം വോ​ട്ട​ർ​മാ​ർ കാ​ര്യ​മാ​യി എ​ത്താ​തി​രു​ന്ന​താ​ണ്​ ആ​കെ പോ​ളി​ങ്​ ശ​ത​മാ​ന​ത്തെ ബാ​ധി​ച്ച​തെ​ന്നു​മാ​ണ്​ യു.​ഡി.​എ​ഫ്​ നേ​തൃ​ത്വം പ​റ​യു​ന്ന​ത്.

അ​തി​നാ​ൽ, ശ​ത​മാ​നം കു​റ​ഞ്ഞ​ത്​ യു.​ഡി.​എ​ഫി​െൻറ വി​ജ​യ​ത്തെ ബാ​ധി​ക്കി​ല്ലെ​ന്ന ആ​ത്​​മ വി​ശ്വാ​സ​ത്തി​ലാ​ണ്​ യു.​ഡി.​എ​ഫ്.അ​തേ​സ​മ​യം, ഇ​ത്ത​വ​ണ വി​ജ​യം ത​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണെ​ന്നും ഭ​ര​ണം തി​രി​ച്ചു​പി​ടി​ക്കു​മെ​ന്നാ​ണ്​ എ​ൽ.​ഡി.​എ​ഫ്​ വി​ല​യി​രു​ത്ത​ൽ. എ​റ​ണാ​കു​ളം ന​ഗ​ര​ത്തി​ൽ പോ​ളി​ങ്​ ശ​ത​മാ​നം കു​റ​ഞ്ഞ​പ്പോ​ഴൊ​ക്കെ ഭ​ര​ണം എ​ൽ.​ഡി.​എ​ഫി​നൊ​പ്പം നി​ന്നി​ട്ടു​ണ്ടെ​ന്നാ​ണ്​ ഇ​തി​ന്​ തെ​ളി​വാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

അ​തേ​സ​മ​യം, വി​മ​ത​ൻ​മാ​ർ പി​ടി​ക്കു​ന്ന വോ​ട്ടു​ക​ൾ ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ ത​ങ്ങ​ളു​ടെ ഉ​രു​ക്കു കോ​ട്ട​ക​ളാ​യി നി​ന്ന ചി​ല ഡി​വി​ഷ​നു​ക​ൾ ന​ഷ്​​ട​പ്പെ​ടാ​നി​ട​യാ​ക്കു​മെ​ന്ന ആ​ശ​ങ്ക ഇ​രു മു​ന്ന​ണി​ക​ളി​ലു​മു​ണ്ട്. ശ​ക്​​ത​മാ​യ സാ​ന്നി​ധ്യം അ​റി​യി​ക്കാ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ എ​ൻ.​ഡി.​എ.

നഗരവാസികളിൽ പ്രതിഫലിച്ചത്​ നിസ്സംഗത

കൊ​ച്ചി: പ്ര​തി​സ​ന്ധി​ഘ​ട്ട​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളോ​ട്​ നി​സ്സം​ഗ​ത പു​ല​ർ​ത്തു​ന്ന ന​ഗ​ര​വാ​സി​ക​ളു​​ടെ പ​തി​വ്​ രീ​തി​യാ​ണ്​ ഇ​ത്ത​വ​ണ​ത്തെ ​െകാ​ച്ചി കോ​ർ​പ​റേ​ഷ​ൻ​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ച്ച​തെ​ന്ന്​ വി​ല​യി​രു​ത്ത​ൽ. കോ​വി​ഡ്​​ വ്യാ​പ​ന​ത്തി​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ഗ​ര വോ​ട്ട​ർ​മാ​രി​ൽ വ​ലി​യ വി​ഭാ​ഗം വി​ട്ടു​നി​ന്ന​താ​ണ്​ പോ​ളി​ങ്​ ഇ​ടി​യാ​ൻ കാ​ര​ണ​മാ​യ​ത്.

കേ​ര​ള​ത്തി​ൽ ഫ്ലാ​റ്റ്​ വാ​സി​ക​ളാ​യ വോ​ട്ട​ർ​മാ​ർ ഏ​റ്റ​വു​മ​ധി​ക​മു​ള്ള ​ജി​ല്ല​യി​ൽ ന​ഗ​ര​ത്തോ​ട്​ ചേ​ർ​ന്ന ഭാ​ഗ​ങ്ങ​ളി​െ​ല വി​വി​ധ ഡി​വി​ഷ​നു​ക​ളി​ലാ​ണ്​ വോ​ട്ടി​ങ്​​ ഏ​റെ കു​റ​ഞ്ഞ​ത്. എ​ന്നാ​ൽ, പ​ശ്ചി​മ​കൊ​ച്ചി​യി​ലും കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​ക്ക​ക​െ​ത്ത ന​ഗ​ര​പ്രാ​ന്ത പ്ര​ദേ​ശ​ങ്ങ​ളി​ലെ ഡി​വി​ഷ​നു​ക​ളി​ൽ ത​ര​ത​മ്യേ​ന ഉ​യ​ർ​ന്ന പോ​ളി​ങ്​ രേ​ഖ​പ്പെ​ടു​ത്തി. കോ​ട​തി​യു​ടേ​ത​ട​ക്കം ഏ​റെ വി​മ​ർ​ശ​ന​ങ്ങ​ൾ നേ​രി​ടേ​ണ്ടി​വ​ന്ന ന​ഗ​ര​ഭ​ര​ണ​മാ​ണ്​ കൊ​ച്ചി​യി​ൽ ക​ഴി​ഞ്ഞു​പോ​യ​ത്.

റോ​ഡു​ക​ളു​െ​ട​യും കാ​ന​ക​ളു​െ​ട​യും ശോ​ച്യാ​വ​സ്ഥ​യും മാ​ലി​ന്യ​നി​ർ​മാ​ർ​ജ​ന​ത്തി​ലെ പ​രാ​ജ​യ​വും വെ​ള്ള​ക്കെ​ട്ടു​മൊ​ക്കെ​യാ​ണ്​​ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക്​ കൂ​ടു​ത​ലും കാ​ര​ണ​മാ​യ​ത്. ഇൗ ​വി​മ​ർ​ശ​ന​ങ്ങ​ളു​ടെ പ്ര​തി​ഫ​ല​നം ​െത​​ര​ഞ്ഞെ​ടു​പ്പി​ലും ഉ​ണ്ടാ​യെ​ന്നാ​ണ്​​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്​. കേ​ന്ദ്ര, സം​സ്ഥാ​ന ഭ​ര​ണ​വു​മാ​യി ബ​ന്ധ​െ​​പ്പ​ട്ട പ്ര​ശ്​​ന​ങ്ങ​ളും നി​ല​വി​ലെ രാ​ഷ്​​ട്രീ​യ സ്ഥി​തി​ഗ​തി​ക​ളും വോ​ട്ട​ർ​മാ​രു​ടെ മ​നം മ​ടു​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PollingErnakulam Newspanchayat election 2020
News Summary - Polling declines; alliances with optimism in figures
Next Story