മയക്കുമരുന്നിനെതിരെ കർശന നടപടിയുമായി പൊലീസ്
text_fieldsആലുവ: മയക്കുമരുന്നിനെതിരെ കർശന നടപടിയുമായി റൂറൽ ജില്ല പൊലീസ്. റൂറൽ ജില്ലയിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട് 3209 കേസ് രജിസ്റ്റർ ചെയ്തു. 3397 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ 18 എണ്ണം കമേഴ്സ്യൽ ക്വാണ്ടിറ്റി കേസുകളാണ്. കഴിഞ്ഞവർഷം ആകെ രജിസ്റ്റർ ചെയ്തത് 2037 കേസാണ്. ഇതിൽ 2217 പ്രതികളാണ് ഉണ്ടായിരുന്നത്.
റൂറൽ ജില്ല പൊലീസ് മേധാവി എം. ഹേമലതയുടെ നേതൃത്വത്തിൽ ഈവർഷം ഇതുവരെ നടന്ന പരിശോധനയിൽ 475 കിലോ കഞ്ചാവ് പിടികൂടി. കഴിഞ്ഞവർഷം 270 കിലോയാണ് പിടികൂടിയത്.ഒഡിഷയിൽനിന്നും ആന്ധ്രയിൽനിന്നുമാണ് കേരളത്തിൽ കൂടുതലായി കഞ്ചാവ് എത്തുന്നത്. അന്തർസംസ്ഥാന തൊഴിലാളികളാണ് നേതൃത്വം വഹിക്കുന്നത്. കിലോക്ക് 2000 മുതൽ 3000 രൂപ വരെ നൽകി കഞ്ചാവ് വാങ്ങി ഇവിടെ 25,000-30,000 രൂപ നിരക്കിലാണ് വിൽക്കുന്നത്.
ആഡംബര കാറുകളിൽ കഞ്ചാവ് കടത്തിയ മൂന്ന് സംഘങ്ങളെ റൂറൽ ജില്ലയിൽ ഈവർഷം പിടികൂടി. ഒരു കിലോയോളം എം.ഡി.എം.എയാണ് ഈവർഷം പിടികൂടിയത്. കഴിഞ്ഞവർഷം 750 ഗ്രാമായിരുന്നു.അങ്കമാലിയിൽവെച്ച് കാറിൽ കടത്തിയ 200 ഗ്രാം രാസലഹരി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബംഗളൂരുവിൽനിന്നാണ് ലഹരി കൊണ്ടുവന്നത്.എസ്.പിയുടെ നേതൃത്വത്തിൽ അന്തർസംസ്ഥാന തൊഴിലാളികൾക്കിടയിൽ മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി മിഷൻ പുനർജനി പദ്ധതി നടപ്പാക്കിവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

