വീട്ടുമുറ്റത്തെ കിണറ്റിൽ വീണ വയോധികയെ പൊലീസ് രക്ഷപ്പെടുത്തി
text_fieldsവീട്ടുമുറ്റത്തെ കിണറ്റിൽ വീണ ചന്ദ്രമതിയെ പൊലീസ് കരക്കെത്തിച്ചപ്പോൾ
കരുമാല്ലൂര്‍: അബദ്ധത്തില്‍ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ വയോധികക്ക് തുണയായി പൊലീസ്. കരുമാല്ലൂര്‍ പുതുക്കാട് മാമ്പിള്ളിപ്പറമ്പില് ചന്ദ്രമതി (85)യാണ് കിണറ്റില്‍ വീണത്. ചൊവ്വാഴ്ച ഉച്ചക്കായിരുന്നു സംഭവം.
അൽപം ഓര്‍മക്കുറവുള്ള ചന്ദ്രമതി ഉറക്കമുണര്‍ന്ന് പുറത്തേക്കിറങ്ങിപ്പോഴാണ് അബദ്ധത്തില്‍ 30 അടിയോളം ആഴമുള്ള കിണറിലേക്ക് വീണത്. ശബ്ദംകേട്ട് വീടിനകത്തുണ്ടായിരുന്ന മകൻ രാജീവെത്തിയപ്പോൾ കിണറ്റിൽ മോട്ടോറിന്റെ ഹോസിൽ പിടിച്ച് അമ്മ കിടക്കുന്നത് കണ്ടു. ഉടന്‍ ഫയര്‍ഫോഴ്സിലും പൊലീസ് കണ്ട്രോള് റൂമിലും വിവരമറിയിച്ചു. ആലുവ വെസ്റ്റ് പൊലീസ് നിമിഷങ്ങള്‍ക്കുള്ളില്‍ സ്ഥലത്തെത്തി കിണറ്റിലിറങ്ങി രക്ഷപ്പെടുത്തുകയായിരുന്നു. വീഴ്ചയിൽ ഗുരുതര പരിക്കില്ല. ആലുവ ഗവ. ആശുപത്രിയിലെത്തിച്ച് ചികിത്സ നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

