കൊച്ചിയിലെ മസാജ് കേന്ദ്രങ്ങളിൽ പൊലീസ് റെയ്ഡ്
text_fieldsകൊച്ചി: നഗരത്തിലെ മസാജ് കേന്ദ്രങ്ങളുടെ മറവില്‍ അനാശാസ്യം നടക്കുെന്നന്ന പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം നോര്‍ത്ത് പൊലീസ് മസാജ് കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി. ലിസി മെട്രോ സ്റ്റേഷന് സമീപത്തെ ലാക്മി സ്പാ, ആസാദ് റോഡിെല ആയുരാരോഗ്യ സ്പാ എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്.
ലിസിയിലെ സ്ഥാപനത്തിന് ലൈസന്‍സില്ലെന്നും ഇവിടെ തെറപ്പിസ്റ്റ് ആയി ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും അംഗീകൃത സര്ട്ടിഫിക്കറ്റുകളില്ലെന്നും കണ്ടെത്തി. ഇതോടെ സ്ഥാപനത്തിെൻറ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ പൊലീസ് നോട്ടീസ് നല്കി. ആസാദ് റോഡിെല കേന്ദ്രം പൊലീസ് റെയ്ഡിനെത്തുമ്പോള്‍ പൂട്ടിയ നിലയിലായിരുന്നു. പരിശോധന വരുംദിവസങ്ങളില്‍ തുടരും. എറണാകുളം ടൗണ്‍ നോര്‍ത്ത് ഇന്‍സ്പെക്ടര്‍ സിബി ടോം, സബ് ഇന്‍സ്പെക്ടര്‍ വി.ബി. അനസ്, വനിത സബ് ഇന്‍സ്പെക്ടര്‍ ശരണ്യ, സി.പി.ഒ ലിബിന്‍രാജ്, പ്രവീണ്‍ എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

