തെരുവിൽ കഴിയുന്നവർക്ക് ഓണസദ്യ നൽകി പൊലീസും കൂട്ടരും
text_fieldsതെരുവിൽ കഴിയുന്നവർക്ക് തിരുവോണ ദിവസം സദ്യ നൽകുന്നു
കൊച്ചി: തിരുവോണ ദിവസം തെരുവിൽ കഴിയുന്നവർക്കും ഗാന്ധിനഗർ സ്നേഹഭവനിലെ അന്തേവാസികൾക്കും ഓണസദ്യ നൽകി പൊലീസും കൂട്ടരും.ആമ്പേലിപ്പാടം റെസിഡൻറ്സ് അസോസിയേഷൻ കൂട്ടായ്മ തയാറാക്കിയ സദ്യ കടവന്ത്ര ശിശു സൗഹൃദ പൊലീസ്, നന്മ ഫൗണ്ടേഷൻ കൊച്ചി എന്നിവരുടെ സഹകരണത്തോടെയാണ് നഗരത്തിൽ വിതരണം നടത്തിയത്.
കണ്ടെയ്ൻമെൻറ് സോണിലായ പി ആൻഡ് ടി കോളനിവാസികൾ, കടവന്ത്രയിലെ തൊഴിലാളി കുടുംബങ്ങൾ എന്നിവർക്കുള്ള പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. ഗാലക്സി ഫ്ലാറ്റിലെ കുട്ടികൾക്ക് ഫേസ് മാസ്കും മിഠായികളും കളർ പെൻസിലുകളും അടങ്ങിയ സമ്മാനപ്പൊതിയും നൽകി.
കടവന്ത്ര എസ്.എച്ച്.ഒ സാബുജി, ജനമൈത്രി അംഗങ്ങളായ എ.എൻ. സജീവൻ, രാജേഷ് രാമകൃഷ്ണൻ, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി രാജു, നന്മ പ്രവർത്തകരായ ജേക്കബ്, സമീർ, ശ്രീഹരി എന്നിവർ നേതൃത്വം നൽകി.

