Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപെ​റ്റി​ക്കേ​സ്...

പെ​റ്റി​ക്കേ​സ് കൂ​ട്ടാ​ൻ സ​മ്മ​ർ​ദമെന്ന്​; ഹെ​ൽ​മ​റ്റി​ല്ലെ​ങ്കി​ലും പി​ഴ മാ​സ്ക്കി​ല്ലാ​ത്ത​തി​ന്

text_fields
bookmark_border
പെ​റ്റി​ക്കേ​സ് കൂ​ട്ടാ​ൻ സ​മ്മ​ർ​ദമെന്ന്​; ഹെ​ൽ​മ​റ്റി​ല്ലെ​ങ്കി​ലും പി​ഴ മാ​സ്ക്കി​ല്ലാ​ത്ത​തി​ന്
cancel

മ​ട്ടാ​ഞ്ചേ​രി: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​െൻറ പേ​രി​ൽ പെ​റ്റി​ക്കേ​സ് വ​ർ​ധി​പ്പി​ക്കാ​ൻ പൊ​ലീ​സി​ന് മേ​ൽ സ​മ്മ​ർ​ദ​മെ​ന്ന് ആ​ക്ഷേ​പം. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന​ത് ലോ​ക്ക​ൽ പൊ​ലീ​സ് പ്ര​തി​രോ​ധ ലം​ഘ​ന​ത്തി​നെ​തി​രെ കേ​സ് എ​ടു​ക്കാ​ത്ത​ത് മൂ​ല​മാ​ണെ​ന്നാ​ണ് ഉ​യ​ർ​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കു​ന്ന റി​പ്പോ​ർ​ട്ടെ​ന്നാ​ണ് വി​വ​രം. ഇ​തി​െൻറ ഭാ​ഗ​മാ​യി സി​വി​ൽ പൊ​ലി​സ് ഓ​ഫി​സ​ർ​മാ​ർ വ​രെ പെ​റ്റി​ക്കേ​സി​നാ​യി ഓ​ടു​ക​യാ​ണ്. സ്​​റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ​മാ​ർ ഒ​പ്പി​ട്ട പെ​റ്റി ചാ​ർ​ജ് ഷീ​റ്റ് സി​വി​ൽ പൊ​ലി​സ് ഓ​ഫി​സ​ർ​മാ​ർ​ക്ക് ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​െൻറ ഭാ​ഗ​മാ​യു​ള്ള കേ​സു​ക​ളാ​ണ് വേ​ണ്ട​തെ​ന്ന​തി​നാ​ൽ പൊ​ലീ​സു​കാ​ർ ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​ത്ത കേ​സ് പോ​ലും മാ​സ്ക്കി​െ​ല്ല​ന്ന് കാ​ണി​ച്ച് എ​ഴു​തി വി​ടു​ക​യാ​ണ്. ഹെ​ൽ​മ​റ്റ് വെ​ച്ചി​ല്ലെ​ങ്കി​ൽ 500 രൂ​പ​യാ​ണ് പി​ഴ. മാ​സ്ക്കി​ല്ലെ​ങ്കി​ൽ 200 രൂ​പ അ​ട​ച്ചാ​ൽ മ​തി. പി​ടി​ക്ക​പ്പെ​ട്ട​യാ​ൾ​ക്കും സ​ന്തോ​ഷ​മാ​കും. ഇ​പ്പോ​ൾ 99 ശ​ത​മാ​നം ആ​ളു​ക​ളും മാ​സ്ക് ധ​രി​ച്ചാ​ണ് പു​റ​ത്തി​റ​ങ്ങു​ന്ന​ത്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ എ​ങ്ങ​നെ മാ​സ്കി​ല്ലാ​ത്ത​തി​ന് കേ​സെ​ടു​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് സാ​ധാ​ര​ണ പൊ​ലീ​സു​കാ​രു​ടെ ചോ​ദ്യം. പ​ല സ്​​റ്റേ​ഷ​നു​ക​ളി​ലും സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​ർ ഉ​ൾ​പെ​ടെ​യു​ള്ള​വ​ർ​ക്ക് രോ​ഗം ബാ​ധി​ച്ചി​ട്ടു​ണ്ട്.

ആ ​സ്​​റ്റേ​ഷ​നി​ലെ മ​റ്റ് പൊ​ലീ​സു​കാ​രെ പെ​റ്റി​ക്കേ​സ് ഡ്യൂ​ട്ടി​ക്ക് വി​ടു​ന്ന സാ​ഹ​ച​ര്യ​വു​മു​ണ്ട്. പെ​റ്റി​ക്കേ​സ് കൂ​ട്ടാ​ൻ സ​മ്മ​ർ​ദ്ദം ചെ​ലു​ത്തു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കി കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ലൂ​ന്നി പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് സേ​ന​യി​ൽ നി​ന്ന് ത​ന്നെ ആ​വ​ശ്യ​മു​യ​രു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Helmet checkingpolicepetty casemask case
Next Story