തട്ടിയെടുക്കുന്ന വാഹനങ്ങൾ മറിച്ചുവിറ്റ് വീണ്ടും മോഷ്ടിക്കുന്ന സംഘം പിടിയിൽ
text_fieldsപിടിയിലായ നജീം, ജിനു, സജാദ്
കളമശ്ശേരി: വാഹനങ്ങൾ തട്ടിയെടുത്ത് മറിച്ചു വിൽക്കുകയും അതേ വാഹനം വീണ്ടും മോഷ്ടിച്ച് വിൽപന നടത്തുകയും െചയ്യുന്ന സംഘം അറസ്റ്റിൽ. പെരിന്തൽമണ്ണ മുതിരവണ്ണ് കപ്പൂർ വീട്ടിൽ അബ്ദുൽ നജീബ് (46), എറണാകുളം കടവന്ത്ര സി.ജെ. വർഗീസ് റോഡിൽ താമസിക്കുന്ന കായംകുളം പുതുപ്പള്ളി പുന്നൂർ വീട്ടിൽ ജിനു ജോൺ(36), കായംകുളം കീരിക്കോട് വെളുത്തേടത്ത് വീട്ടിൽ സജാദ് (22) എന്നിവരാണ് കളമശ്ശേരി പൊലീസിെൻറ പിടിയിലായത്.
ട്രാവൽ ഏജൻസി നടത്തുകയായിരുന്ന ജിനുവിെൻറ ഒരു വാഹനം അടൂർ സ്വദേശി ശിവശങ്കരപ്പിള്ള വാടകക്കെടുത്ത് മറിച്ചുവിറ്റു. ഇതേ തുടർന്ന് ഇവർ തമ്മിൽ ബന്ധം സ്ഥാപിക്കുകയും അബ്ദുൽ നജീബിനെ പരിചയപ്പെടുകയും ചെയ്തു. പിന്നീട് ജിനു ട്രാവൽ ഏജൻസി നിർത്തി വാടകക്കെടുക്കുന്ന വാഹനം വ്യാജരേഖ ചമച്ച് മറിച്ച് വിൽപന നടത്താൻ തുടങ്ങി. ശിവശങ്കരപിള്ള വ്യാജ ആർ.സി ബുക്ക് നിർമിക്കുകയും ചെയ്തു. ഈ വാഹനങ്ങളിൽ ജിനു ജി.പി.എസ് ഘടിപ്പിച്ച് സംസ്ഥാനത്തിന് പുറത്ത് വിൽപന നടത്തുകയും പിന്നീട് ലൊക്കേഷൻ മനസ്സിലാക്കി അതേ വാഹനം മോഷ്ടിക്കുകയും ചെയ്യുന്നതായിരുന്നു രീതി. അമ്പതോളം കാറുകൾ എറണാകുളത്ത് മോഷണം നടത്തിയതായി പൊലീസ് പറഞ്ഞു.
ഗൾഫിൽ ജോലി വാഗ്ദാനം നൽകി മട്ടന്നൂർ, സുൽത്താൻ ബത്തേരി, നോർത്ത് പറവൂർ, തൃപ്പൂണിത്തുറ, മുട്ടം എന്നിവിടങ്ങളിൽ യുവാക്കളിൽനിന്ന് പണം തട്ടിയെടുത്ത കേസിൽ പ്രതിയായിരുന്നു അബ്ദുൽ നജീബ്. മുക്കുപണ്ടം പണയം വെച്ച കേസിലും കൊണ്ടോട്ടി സ്വദേശി നിർമിക്കുന്ന വ്യാജ സ്വർണം പണയം വെച്ച കേസിലും ഇയാൾ പ്രതിയാണ്. പ്രതികൾക്കൊപ്പം ഡ്രൈവറായി സഞ്ചരിച്ചിട്ടുള്ളയാളാണ് സജാദെന്ന് പൊലീസ് പറഞ്ഞു. തൃക്കാക്കര എ.സി.പി കെ.എം. ജിമോൻ, കളമശ്ശേരി സി.ഐ പി.ആർ. സന്തോഷ്, എസ്.ഐമാരായ സുരേഷ്, മധുസൂദനൻ, ജോസി, കളമശ്ശേരി എസ്.ഐ മാഹിൻ, എ.എസ്.ഐ.മാരായ ബിനു, പൊലീസുകാരായ ഹരികുമാർ, ദിനിൽ, അനിൽകുമാർ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

