Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്ലസ് ടു ഫലം: ഒന്നാം...

പ്ലസ് ടു ഫലം: ഒന്നാം സ്ഥാനം തിരികെ പിടിച്ച് എറണാകുളം ജില്ല

text_fields
bookmark_border
plus two vhse results
cancel

കൊ​ച്ചി: ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ജ​യ​ത്തി​ൽ സം​സ്ഥാ​ന​ത്തെ ഒ​ന്നാം സ്ഥാ​ന​ക്കാ​രെ​ന്ന നേ​ട്ടം തി​രി​കെ​പ്പി​ടി​ച്ച് എ​റ​ണാ​കു​ളം ജി​ല്ല. പ​രീ​ക്ഷ​യെ​ഴു​തി​യ​വ​രി​ൽ 87.55 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ളും ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​ത നേ​ടി.199 സ്കൂ​ളു​ക​ളി​ലാ​യി 30,660 വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​രീ​ക്ഷ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന​ത്. ഇ​തി​ൽ 30,496 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി. 26,698 വി​ദ്യാ​ർ​ഥി​ക​ൾ ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​രാ​കു​ക​യും ചെ​യ്തു. 3121 വി​ദ്യാ​ർ​ഥി​ക​ൾ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ജ​യ​ശ​ത​മാ​ന​ത്തി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടു​വ​ർ​ഷം ഒ​ന്നാം സ്ഥാ​ന​ത്താ​യി​രു​ന്ന ജി​ല്ല 2022ൽ ​ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് പി​ൻ​ത​ള്ള​പ്പെ​ട്ടി​രു​ന്നു. 87.46 ശ​ത​മാ​ന​മാ​യി​രു​ന്നു ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ വി​ജ​യ​ശ​ത​മാ​നം. 2021ൽ 91.11 ​ശ​ത​മാ​നം വി​ജ​യം നേ​ടി​യി​രു​ന്നു. 2022ൽ 2986 ​പേ​ർ​ക്കാ​ണ് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ല​ഭി​ച്ച​ത്. ജി​ല്ല​യി​ലെ 198 സ്കൂ​ളു​ക​ളി​ൽ​നി​ന്ന് 30,559 പേ​ർ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 26,727 പേ​രാ​ണ് 2022ൽ ​ഉ​പ​രി​പ​ഠ​ന​ത്തി​ന്​ യോ​ഗ്യ​ത നേ​ടി​യ​ത്.

അ​തേ​സ​മ​യം നൂ​റു​ശ​ത​മാ​നം വി​ജ​യം നേ​ടി​യ സ്കൂ​ളു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഇ​ത്ത​വ​ണ​യും കു​റ​വു​ണ്ടാ​യി. ഏ​ഴ് സ്കൂ​ളു​ക​ൾ​ക്കാ​ണ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യി​ൽ നൂ​റു​ശ​ത​മാ​നം വി​ജ​യം നേ​ടാ​നാ​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​മ്പ​ത് സ്കൂ​ളു​ക​ൾ​ക്കാ​യി​രു​ന്നു ഈ ​നേ​ട്ടം. 2021ൽ ​ഇ​ത് 22 സ്കൂ​ളു​ക​ളാ​യി​രു​ന്നു.

ഈ​വ​ർ​ഷം ടെ​ക്നി​ക്ക​ൽ സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 542 വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​രീ​ക്ഷ​യെ​ഴു​താ​ൻ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന​ത്. അ​തി​ൽ 539 പേ​ർ പ​രീ​ക്ഷ എ​ഴു​തു​ക​യും 429 വി​ദ്യാ​ർ​ഥി​ക​ൾ ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടു​ക​യും ചെ​യ്തു. 79.59 ശ​ത​മാ​ന​മാ​ണ് വി​ജ​യം. 42 പേ​ർ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി.

1348 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഓ​പ​ൺ സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന​ത്. ഇ​തി​ൽ 1315 പേ​ർ പ​രീ​ക്ഷ​യെ​ഴു​തു​ക​യും 820 പേ​ർ ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​രാ​കു​ക​യും ചെ​യ്തു. 62.36 ശ​ത​മാ​ന​മാ​ണ് വി​ജ​യം. 18 വി​ദ്യാ​ർ​ഥി​ക​ൾ എ​ല്ലാ​വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി.

മു​ഴു​വ​ൻ മാ​ർ​ക്കും നേ​ടി വി​ജ​യി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ

1. ശ്രീ​ല​ക്ഷ്മി സു​നി​ൽ (സ​യ​ൻ​സ്), ഗ​വ.​എ​ച്ച്.​എ​സ്.​എ​സ് ചെ​ങ്ങ​മ​നാ​ട്

2. സ്നേ​ഹ പോ​ൾ (ഹ്യൂ​മാ​നി​റ്റീ​സ്), സെൻറ്. അ​ഗ​സ്റ്റി​ൻ​സ് സി.​ജി എ​ച്ച്.​എ​സ്.​എ​സ് കോ​ത​മം​ഗ​ലം

3. അ​തീ​ന ഫ്രാ​ൻ​സീ​സ് (സ​യ​ൻ​സ്), സെൻറ്. തെ​രേ​സാ​സ് സി.​ജി.​എ​ച്ച്.​എ​സ്.​എ​സ് എ​റ​ണാ​കു​ളം

4. സെ​ൽ​ന ജോ​മെ​ൻ​സ് (ഹ്യൂ​മാ​നി​റ്റീ​സ്), മാ​ർ കൂ​ർ​ലോ​സ് എം.​എ​ച്ച്.​എ​സ്.​എ​സ് പ​ട്ടി​മ​റ്റം

5. വി. ​അ​നീ​ന (സ​യ​ൻ​സ്), എ​സ്.​എ​ൻ.​എം എ​ച്ച്.​എ​സ്.​എ​സ് മൂ​ത്ത​കു​ന്നം

6. വി.​ആ​ർ. ഗൗ​രീ​കൃ​ഷ്ണ (ഹ്യു​മാ​നി​റ്റീ​സ്) എ​സ്.​എം എ​ച്ച്.​എ​സ്.​എ​സ് ചെ​റാ​യി

നൂ​റ് ശ​ത​മാ​നം വി​ജ​യം നേ​ടി​യ സ്കൂ​ളു​ക​ൾ

1. സെൻറ്. അ​ഗ​സ്റ്റി​ൻ​സ് ജി.​എ​ച്ച്.​എ​സ്.​എ​സ് മൂ​വാ​റ്റു​പു​ഴ

2. രാ​ജ​ഗി​രി എ​ച്ച്.​എ​സ്.​എ​സ് ക​ള​മ​ശ്ശേ​രി

3. സെൻറ്. ജോ​സ​ഫ് എ​ച്ച്.​എ​സ്.​എ​സ് കി​ട​ങ്ങൂ​ർ, എ​റ​ണാ​കു​ളം

4. സെൻറ്. സെ​ബാ​സ്റ്റ്യ​ൻ​സ് എ​ച്ച്.​എ​സ്.​എ​സ്, ആ​നി​ക്കാ​ട്

5. സെൻറ്. തോ​മ​സ് എ​ച്ച്.​എ​സ്.​എ​സ്, അ​യി​രൂ​ർ

6. വി​മ​ല മാ​ത എ​ച്ച്.​എ​സ്.​എ​സ്, ക​ദ​ളി​ക്കാ​ട്

7. സെൻറ്. ക്ല​യ​ർ ഓ​റ​ൽ സ്കൂ​ൾ ഫോ​ർ ദ ​ഡ​ഫ്, മാ​ണി​ക്യ​മം​ഗ​ലം, കാ​ല​ടി

വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റിയിൽ 76.01 ശ​ത​മാ​നം വി​ജ​യം

കൊ​ച്ചി: വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം പ​രീ​ക്ഷ​യി​ൽ 76.01 ശ​ത​മാ​നം വി​ജ​യം നേ​ടി ജി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം 74.32 ശ​ത​മാ​ന​മാ​യി​രു​ന്നു വി​ജ​യം. ഇ​ത്ത​വ​ണ 2359 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 1793 വി​ദ്യാ​ർ​ഥി​ക​ൾ ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​ത നേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Plus Two ResultErnakulam News
News Summary - Plus Two Result: Ernakulam district reclaims first position
Next Story