Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightPiravomchevron_right‘എണ്ണാമെങ്കിൽ...

‘എണ്ണാമെങ്കിൽ എണ്ണിക്കോ’ തണ്ടേക്കാടിന്‍റെ വിജയഗാഥ

text_fields
bookmark_border
‘എണ്ണാമെങ്കിൽ എണ്ണിക്കോ’ തണ്ടേക്കാടിന്‍റെ വിജയഗാഥ
cancel

പി​റ​വം: ‘എ​ണ്ണാ​മെ​ങ്കി​ൽ എ​ണ്ണി​ക്കോ... മാ​പ്പി​ള​ക​ല​ക​ളി​ലെ ത​ണ്ടേ​ക്കാ​ടി​ന്‍റെ വി​ജ​യ​ഗാ​ഥ’. എ​ച്ച്.​എ​സ് വി​ഭാ​ഗം ദ​ഫ്ഫ്മു​ട്ടി​ൽ തു​ട​ർ​ച്ച​യാ​യ പ​തി​നാ​ലാം വ​ർ​ഷ​വും ഒ​ന്നാം സ്ഥാ​നം ല​ഭി​ച്ച ത​ണ്ടേ​ക്കാ​ട് ജ​മാ​അ​ത്ത് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ മു​ന്നേ​റു​ക​യാ​ണ്. പ്ര​വാ​ച​ക പ്ര​കീ​ർ​ത്ത​ന​വും രി​ഫാ​ഈ ബൈ​ത്തു​ക​ളു​മാ​യി ദ​ഫ്​​മു​ട്ടി താ​ള​പ്പെ​രു​ക്ക​ങ്ങ​ൾ തീ​ർ​ത്ത് ഉ​യ​ർ‌​ന്നും താ​ഴ്‌​ന്നും ചെ​രി​ഞ്ഞും കു​ട്ടി​ക​ൾ മു​ന്നേ​റി​യ​പ്പോ​ൾ നി​റ​ഞ്ഞ സ​ദ​സ്സാ​ണ് മ​ത്സ​രം ആ​സ്വ​ദി​ക്കാ​നു​ണ്ടാ​യി​രു​ന്ന​ത്.

സ്വ​ലാ​ത്തോ​ടെ ആ​രം​ഭി​ച്ച് മേ​ളം ഒ​ന്നാം​കാ​ല​വും ര​ണ്ടാം​കാ​ല​വും മൂ​ന്നാം​കാ​ല​വു​മാ​യി ദ​ഫി​ൽ കു​ട്ടി​ക​ൾ കൊ​ട്ടി​ക​യ​റി​യ​ത് കാ​ണി​ക​ൾ ഹ​ർ​ഷാ​ര​വ​ത്തോ​ടെ​യാ​ണ് സ്വീ​ക​രി​ച്ച​ത്. ഒ​ന്നാം സ്ഥാ​ന​ക്കാ​ര​യ ജ​മാ​അ​ത്ത് എ​ച്ച്.​എ​സ്.​എ​സ് ടീ​മി​ൽ ഇ​ത്ത​വ​ണ ഇ​ർ​ഫാ​ൻ മാ​ഹി​ൻ, റി​സ്വാ​ൻ അ​ൻ​വ​ർ, സ​ലാ​ഹു​ദ്ദീ​ൻ അ​യ്യൂ​ബ്, മു​ഹ​മ്മ​ദ് മു​ഖ്താ​ർ, എം.​എം. അ​ൽ​ഫാ​സ്, മു​ഹ​മ്മ​ദ് സു​ഹൈ​ൽ, ആ​ഷി​ക് അ​ലി, മു​ഹ​മ്മ​ദ് അ​മി​ൻ​ഷാ, ഷാ​ന​വാ​സ് സു​ധീ​ർ, സ​ൽ​മാ​നു​ൽ ഫാ​രി​സി എ​ന്നി​വ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. ര​ണ്ട് ത​വ​ണ സ്കൂ​ളി​ന് സം​സ്ഥാ​ന ത​ല​ത്തി​ൽ ഒ​ന്നാം സ്ഥാ​നം ല​ഭി​ച്ചി​ട്ടു​ണ്ട്. അ​സ്​​ലം ത​മ്മ​ന​മാ​ണ് പ​രി​ശീ​ല​ക​ൻ. ദ​ഫ്​ മു​ട്ടി​ൽ മാ​ത്ര​മ​ല്ല കോ​ൽ​ക്ക​ളി, അ​റ​ബ​ന​മു​ട്ട്, വ​ട്ട​പ്പാ​ട്ട് എ​ന്നി​വ​യി​ലും വ​ർ​ഷ​ങ്ങ​ളാ​യി ആ​ധി​പ​ത്യം നേ​ടാ​റു​ണ്ട് ത​ണ്ടേ​ക്കാ​ട് ജ​മാ​അ​ത്ത് എ​ച്ച്.​എ​സ്.​എ​സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ. ഇ​ത്ത​വ​ണ എ​ച്ച്.​എ​സ് വി​ഭാ​ഗം മാ​പ്പി​ള​പ്പാ​ട്ടി​ലും ഇ​തേ സ്കൂ​ളി​ലെ ഫാ​ത്തി​മ നൗ​റി​നാ​ണ് ഒ​ന്നാ​മ​തെ​ത്തി​യ​ത്.

ഹ​യ​ര്‍സെ​ക്ക​ണ്ട​റി വി​ഭാ​ഗം ദ​ഫ്​​മു​ട്ടി​ൽ സെൻറ്. തോ​മ​സ് എ​ച്ച്.​എ​സ്.​എ​സ് കീ​ഴി​ല്ലം ഒ​ന്നാം സ്ഥാ​നം നേ​ടി. ക​ഴി​ഞ്ഞ വ​ര്‍ഷം ഇ​തേ സ്‌​കൂ​ളി​നാ​യി​രു​ന്നു വി​ജ​യം. മു​ഹ​മ്മ​ദ് റി​സ്‌​വാ​ന്‍, മു​ഹ​മ്മ​ദ് റാ​ഫി, അ​മീ​ന്‍ സാ​ഹി​ല്‍, മു​ഹ​മ്മ​ദ് മു​ഹ്‌​സി​ന്‍, റു​മൈ​സ് റാ​ഫി, മു​ഹ​മ്മ​ദ് ഫ​യാ​സ്, മു​ഹ​മ്മ​ദ് മി​ഷാ​ല്‍, മു​ഹ​മ്മ​ദ് ബി​ലാ​ല്‍, മു​ഹ​മ്മ​ദ് ആ​സി​ഫ്, മു​ഹ​മ്മ​ദ് സി​നാ​ന്‍ എ​ന്നി​വ​രാ​ണ് ടീ​മം​ഗ​ങ്ങ​ള്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:District School kalotsavam
News Summary - District School kalotsavam
Next Story