കണ്ണാടിക്കാട് പൈപ്പ് പൊട്ടി; കുടിവെള്ളംമുട്ടി ആയിരങ്ങള്‍
text_fieldsകണ്ണാടിക്കാട് തമ്മനം പമ്പ്ഹൗസിലേക്കുള്ള 500 എം.എം.സി പൈപ്പ് പൊട്ടിയത് നന്നാക്കുന്നു
മരട്: കണ്ണാടിക്കാട് ഭാഗത്ത് സ്ഥാപിച്ച തമ്മനം പമ്പ്ഹൗസിലേക്കുള്ള 500 എം.എം.സി പൈപ്പ് പൊട്ടി ദിവസങ്ങളായി കുടിവെള്ളം കിട്ടാതെ ജനങ്ങള്‍ വലയുന്നു. മരട് നഗരസഭ, കുമ്പളം, ചെല്ലാനം, കുമ്പളങ്ങി പഞ്ചായത്തുകളിലും കൊച്ചി നഗരസഭ പ്രദേശത്തും പമ്പിങ് ജല അതോറിറ്റി നിര്‍ത്തിവെച്ചതോടെയാണ് പൂര്‍ണമായും ജല വിതരണം തടസ്സപ്പെട്ടത്.
ഈ ഭാഗങ്ങളിൽ കുടിവെള്ള ക്ഷാമം അതിരൂക്ഷമാണ്. പാഴൂർ പമ്പ് ഹൗസിലെ കാലപ്പഴക്കംചെന്ന പമ്പ് സെറ്റുകൾ തകരാറായതിനാൽ രണ്ടുമാസമായി കുടിവെള്ള ക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണ് ജനങ്ങൾ. അതോറിറ്റി ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയാണ് ഇതിന് മുഖ്യകാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
പമ്പ് പൂർവസ്ഥിതിയിലാക്കാനുള്ള നടപടികള്‍ പുരോഗമിച്ചുവരുകയാണ്. ഈ സമയം തമ്മനത്തേക്കുള്ള പമ്പിങ് മാത്രം നിര്‍ത്തിവെച്ച് മറ്റ് ഭാഗങ്ങളില്‍ വിതരണം ചെയ്യാന്‍ വാട്ടര്‍ അതോറിറ്റി തയാറാകുന്നില്ല.
കുടിവെള്ള പ്രശ്നത്തില്‍ ഇടപെടുന്ന ജനപ്രതിനിധികളെപോലും വഞ്ചിക്കുന്ന വാട്ടര്‍ അതോറിറ്റിയുടെ അലസമായ നടപടി അവസാനിപ്പിക്കേണ്ടതുണ്ടെന്നും കുറ്റകരമായ ഈ അനാസ്ഥ അവസാനിപ്പിക്കണമെന്നും മരട് നഗരസഭ ചെയര്മാന് ആന്റണി ആശാന്‍പറമ്പില്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

