Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരണ്ടുവർഷം കഴിഞ്ഞിട്ടും...

രണ്ടുവർഷം കഴിഞ്ഞിട്ടും പരിഹാരമില്ല; ആലുങ്കൽക്കടവിൽ പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നു

text_fields
bookmark_border
water wasting through broken irrigation project pipe
cancel
camera_alt

ആ​ലു​ങ്ക​ൽ​ക്ക​ട​വ് ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി​യു​ടെ പൈ​പ്പ് പൊ​ട്ടി വെ​ള്ളം പാ​ഴാ​കു​ന്നു


മേ​യ്ക്കാ​ട്: നെ​ടു​മ്പാ​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ലെ മേ​യ്ക്കാ​ട് ആ​ലു​ങ്ക​ൽ​ക്ക​ട​വ് ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി​യു​ടെ പൈ​പ്പ് പൊ​ട്ടി​യ ഭാ​ഗ​ത്ത് അ​റ്റ​കു​റ്റ​പ​ണി ന​ട​ത്താ​ത്ത​തി​നാ​ൽ അളവില്ലാത്ത വെള്ളം പാഴാകുന്നു. ആവശ്യത്തിന്​ വെള്ളം ലഭിക്കാതെമേ​ഖ​ല​യി​ലെ ഹെ​ക്ട​ർ ക​ണ​ക്കി​ന് കൃ​ഷി​ക​ൾ വ​ര​ണ്ടു​ണ​ങ്ങു​കയാണ്​. ക​ന​ത്ത വേ​ന​ലി​ൽ ജ​ല​സേ​ച​ന സം​വി​ധാ​നം അ​വ​താ​ള​ത്തി​ലാ​യ​തോ​ടെ പ​ര​മ്പ​രാ​ഗ​ത ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. പൊ​ട്ടി​യ പൈ​പ്പു​ക​ൾ മാ​റ്റി​യോ, താ​ൽകാ​ലി​ക അ​റ്റ​കു​റ്റ​പ​ണി ന​ട​ത്തി​യോ അ​ടി​യ​ന്തര​മാ​യി പ​മ്പി​ങ് കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​കർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. പൈ​പ്പ് പൊ​ട്ടി​യി​ട്ട് ഏ​ക​ദേ​ശം ര​ണ്ട് വ​ർ​ഷ​ത്തോ​ള​മാ​യെ​ങ്കി​ലും അ​റ്റ​കു​റ്റ​പ​ണി​യോ, പു​ന​ർ​നി​ർ​മാ​ണ​മോ ന​ട​ത്തി​യി​ട്ടി​ല്ല.

പ​ഞ്ചാ​യ​ത്ത്, ജലസേചന വ​കു​പ്പ് അ​ധി​കൃതർക്ക്​ പാ​ട​ശേ​ഖ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ളും, നാട്ടുകാരും പരാതി നൽകുകയും ​പ്രതിഷേധം അറിയിക്കുകയും ചെയ്​തെങ്കിലും മു​ഖ​വി​ല​ക്കെ​ടു​ത്ത് സ്ഥ​ല​ത്ത് എ​ത്തി​നോ​ക്കു​ക​യോ ചെ​യ്യു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. 50 കു​തി​ര​ശ​ക്തി​യു​ള്ള മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് വെ​ള്ളം പ​മ്പ് ചെ​യ്യു​ന്ന​തെ​ങ്കി​ലും പ​മ്പ് ഹൗ​സി​ന് സ​മീ​പം ത​ന്നെ ഭീ​മ​മാ​യ തോ​തി​ൽ പൈ​പ്പ് പൊ​ട്ടി വെ​ള്ളം ക​ട​വി​ലേ​ക്കൊ​ഴു​കു​ക​യാ​ണ്. മൂ​ന്ന് കു​തി​ര​ശ​ക്തി​യു​ടെ മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ചാ​ൽ ല​ഭി​ക്കു​ന്ന വെ​ള്ളം മാ​ത്ര​മാ​ണ് ഇപ്പോൾ ലഭിക്കുന്നത്​. പ​ദ്ധ​തി​യു​ടെ പൈ​പ്പു​ക​ൾ പൂ​ർ​ണ​മാ​യി മാ​റ്റു​ന്ന​തി​ന് ബ​ജ​റ്റി​ൽ ഭീ​മ​മാ​യ തു​ക വ​ക കൊ​ള്ളി​ച്ച് അ​ടു​ത്ത വ​ർ​ഷം നൂ​ത​ന പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​ണ് അ​ധി​കൃ​ത​രു​ടെ നീ​ക്കം. എ​ന്നാ​ൽ പൊ​ട്ടി​യ ഭാ​ഗ​ത്തെ പൈ​പ്പു​ക​ൾ മാ​ത്രം ഇ​രു​മ്പ് പൈ​പ്പു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഉ​യ​ർ​ത്തി അ​റ്റ​കു​റ്റ​പ​ണി ന​ട​ത്ത​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്​. ആ​ലു​ങ്ക​ൽ​ക്ക​ട​വ് ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി​ക്കാ​യി വൈ​ദ്യു​തി ഇ​ന​ത്തി​ൽ ഭീ​മ​മാ​യ തു​ക​യാ​ണ് നെ​ടു​മ്പാ​ശ്ശേ​രി പ​ഞ്ചാ​യ​ത്ത് ചെ​ല​വ​ഴി​ക്കു​ന്ന​തെ​ങ്കി​ലും പ​ദ്ധ​തി കൃ​ഷി​ക്കും, ക​ർ​ഷ​ക​ർ​ക്കും പ്ര​യോ​ജ​നം ചെ​യ്യു​ന്നി​ല്ല.​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Irrigation projectEranamkulam NewsPipe brokenwater shortagewasting water
News Summary - pipe breaks and the water is wasted
Next Story