Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിയന്ത്രണംവിട്ട് പിക്അപ് വാൻ കനാലിലേക്ക് മറിഞ്ഞു

text_fields
bookmark_border
നിയന്ത്രണംവിട്ട് പിക്അപ് വാൻ കനാലിലേക്ക് മറിഞ്ഞു
cancel
camera_alt

പുക്കാട്ടുപടി വായനശാല റോഡിലെ ഷാപ്പുംപടിയിൽ പിക്അപ് വാൻ കനാലിലേക്ക്​ മറിഞ്ഞ നിലയിൽ

പുക്കാട്ടുപടി: വായനശാല റോഡിൽ ഷാപ്പുംപടിയിൽ നിയന്ത്രണംവിട്ട് പിക്അപ് വാൻ കനാലിലേക്ക് മറിഞ്ഞു. ആർക്കും പരിക്കില്ല. തിങ്കളാഴ്ച വൈകീട്ട് 6.45നാണ് അപകടം. ഷാപ്പുംപടി കനാൽ റോഡിൽനിന്നും വായനശാല റോഡിലേക്കുള്ള കയറ്റം കയറുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് കനാലിലേക്ക് മറിയുകയായിരുന്നു.

ഈ സമയം ഡ്രൈവർ വാഹനത്തിൽനിന്ന് ചാടി രക്ഷപ്പെട്ടു. റോഡിലേക്ക് ഇറക്കി കെട്ടിടങ്ങൾ നിർമിച്ചിരിക്കുന്നതിനാൽ ഈ ഭാഗത്ത് അപകടങ്ങൾ വർധിക്കുന്നതായി നാട്ടുകാർ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - pickup van went out of control and overturned into the canal
Next Story