മാലിന്യപ്രശ്‌നം; പരാതി നൽകിയ വീട്ടമ്മക്കും കുഞ്ഞിനും നേരെ കാറോടിച്ച് കയറ്റാൻ ശ്രമമെന്ന് പരാതി
text_fieldsrepresentative image
കാഞ്ഞൂര്‍: അരിമില്ലുകളിലെ മാലിന്യപ്രശ്‌നങ്ങളും നിയമലംഘനങ്ങളും പരാതിപ്പെട്ട വീട്ടമ്മക്കും കുഞ്ഞിനും നേരെ മില്ലുടമ വാഹനമോടിച്ചുകയറ്റാന്‍ ശ്രമിച്ചെന്ന് പരാതി.
കാഞ്ഞൂര്‍ ആറങ്കാവില്‍ താമസിക്കുന്ന ഉതുപ്പാന്‍ ലിജോയുടെ ഭാര്യ സിമിയാണ് കാലടി സി.ഐക്ക് പരാതി നല്‍കിയത്. പാറപ്പുറത്തെ റൈസ് മില്ലുകളുടെ ഉടമക്കെതിരെയാണു പരാതി. 19ന് വൈകീട്ട് എട്ടിന് വീടിെൻറ എതിര്‍വശത്തുള്ള കപ്പേളക്ക് മുന്നില്‍ ഇളയമകന്‍ സാേൻറാക്കൊപ്പം (ഒന്ന്) പ്രാര്‍ഥിച്ചുകൊണ്ടിരിക്കെയാണ് ആഡംബര കാര്‍ തങ്ങള്‍ക്കുനേരെ അതിവേഗം ഓടിച്ചുകയറ്റാന്‍ ശ്രമിച്ചതെന്നു പരാതിയില്‍ പറയുന്നു.
വാഹനം പാഞ്ഞുവരുന്നതുകണ്ട് മകനെയെടുത്ത് കപ്പേളയിലേക്ക് ഓടിക്കയറിയതിനാലാണ് രക്ഷപ്പെട്ടെതന്ന് പരാതിയിൽ പറയുന്നു.
ബഹളം െവച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടി. വാഹനമോടിച്ചിരുന്ന മില്ലുടമ മദ്യപിച്ചിരുന്നെന്നു ചൂണ്ടിക്കാട്ടി നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു. കാലടി പൊലീസ് സ്ഥലത്തെത്തിയെങ്കിലും മതിയായ തെളിവെടുപ്പ് നടത്താതെ അവഗണിച്ചെന്നും പരാതിയില്‍ ആരോപിക്കുന്നു.
ജില്ല പൊലീസ് മേധാവിക്കും പരാതി നല്‍കി. ഇതിനിടെ അരിമില്ലുകളില്‍നിന്നുള്ള ലോറിയിടിച്ച് സമീപവാസിയായ പൗലോസ് കോളരിക്കലിെൻറ വീടിെൻറ മതില്‍ തകര്‍ന്നു.