Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightPerumbavoorchevron_rightടോറസ് ലോറികളിൽ നിന്ന്...

ടോറസ് ലോറികളിൽ നിന്ന് ബാറ്ററി മോഷ്ടിച്ച രണ്ടുപേര്‍ പിടിയില്‍

text_fields
bookmark_border
arrest
cancel
camera_alt

പിടിയിലായ നൗ​ഷാ​ദും

ബി​നോ​യിയും

പെ​രു​മ്പാ​വൂ​ര്‍: രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ സ്‌​കൂ​ട്ട​റി​ല്‍ ക​റ​ങ്ങി​ന​ട​ന്ന് പാ​ര്‍ക്ക് ചെ​യ്തി​രി​ക്കു​ന്ന ടോ​റ​സ് ലോ​റി​ക​ളി​ല്‍നി​ന്ന് ബാ​റ്റ​റി മോ​ഷ്​​ടി​ക്കു​ന്ന ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍. കാ​ല​ടി ചു​ള്ളി അ​യ്യ​മ്പു​ഴ കോ​ലാ​ട്ടു​കു​ടി വീ​ട്ടി​ല്‍ ബി​നോ​യി (40), പോ​ഞ്ഞാ​ശ്ശേ​രി അ​ഞ്ജ​ന​ത്ത് വീ​ട്ടി​ല്‍ നൗ​ഷാ​ദ് (57) എ​ന്നി​വ​രാ​ണ് പെ​രു​മ്പാ​വൂ​ര്‍ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ 18ന് ​പു​ല​ര്‍ച്ച​യാ​ണ് പോ​ഞ്ഞാ​ശ്ശേ​രി, മ​രോ​ട്ടി​ച്ചോ​ട് ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്നാ​യി ര​ണ്ട് ടോ​റ​സ് ലോ​റി​ക​ളി​ല്‍നി​ന്ന് ബാ​റ്റ​റി​ക​ള്‍ മോ​ഷ​ണം പോ​യ​ത്. തു​ട​ര്‍ന്ന് പെ​രു​മ്പാ​വൂ​ര്‍ പൊ​ലീ​സ് ന​ട​ത്തി​യ ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ ചെ​മ്പ​റ​ക്കി​യി​ല്‍നി​ന്ന് പി​ടി​കൂ​ടി​യ​ത്.

ബി​നോ​യി​ക്ക് പെ​രു​മ്പാ​വൂ​ര്‍, പു​ത്ത​ന്‍കു​രി​ശ്, അ​യ്യ​മ്പു​ഴ, കാ​ല​ടി, അ​ങ്ക​മാ​ലി, ഹി​ല്‍പാ​ല​സ്, ചാ​ല​ക്കു​ടി സ്റ്റേ​ഷ​നു​ക​ളി​ലാ​യി 25ഓ​ളം മോ​ഷ​ണ കേ​സു​ക​ളു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

10 ദി​വ​സം മു​മ്പാ​ണ് ബി​നോ​യ് തൊ​ടു​പു​ഴ മു​ട്ടം ജ​യി​ലി​ല്‍നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ​ത്. നൗ​ഷാ​ദ് ര​ണ്ടു​മാ​സം മു​മ്പ് അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ​ന ന​ട​ത്തി​യ കേ​സി​ല്‍ ജ​യി​ലി​ല്‍ പോ​യി​രു​ന്നു. ജ​യി​ലി​ല്‍വെ​ച്ച് പ​രി​ച​യ​പ്പെ​ട്ട ഇ​വ​ര്‍ പു​റ​ത്തി​റ​ങ്ങി​യ​ശേ​ഷം ഒ​രു​മി​ച്ച് മോ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. മോ​ഷ്ടി​ച്ച ബാ​റ്റ​റി​ക​ള്‍ ചാ​ല​ക്കു​ടി​യി​ല്‍നി​ന്ന് പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു.

ഇ​ന്‍സ്‌​പെ​ക്ട​ര്‍ ആ​ര്‍. ര​ഞ്ജി​ത്ത്, എ​സ്.​ഐ​മാ​രാ​യ ഒ.​എ. രാ​ധാ​കൃ​ഷ്ണ​ന്‍, എ​ന്‍.​പി. ശ​ശി, എ.​എ​സ്.​ഐ​മാ​രാ​യ പി.​എ. അ​ബ്ദു​ല്‍ മ​നാ​ഫ്, എം.​എ​ന്‍. ബി​നു, സി.​പി.​ഒ കെ.​എ. അ​ഭി​ലാ​ഷ് തു​ട​ങ്ങി​യ​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftCrime NewsErnakulam News
News Summary - Two persons arrested for stealing batteries from Torus lorries
Next Story