Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജി.എസ്.ടി ഉദ്യോഗസ്ഥർ ചമഞ്ഞ് പണം തട്ടിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ
text_fieldsbookmark_border
Listen to this Article
പെരുമ്പാവൂർ: ജി.എസ്.ടി ഉദ്യോഗസ്ഥർ ചമഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. കോടനാട് ചെട്ടിനട പുന്നക്കാകുടി വീട്ടിൽ അനൂപ് (41), കാഞ്ഞൂർ ജങ്ഷൻ റോഡിൽ ചിറ്റുപറമ്പിൽ വീട്ടിൽ ജിമ്മി (52) എന്നിവരെയാണ് കോടനാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇരുവരും കഴിഞ്ഞ 25ന് വൈകിട്ട് ഐമുറി ഭാഗത്തുള്ള വസ്ത്രവ്യാപാര സ്ഥാപനത്തിൽ ചെല്ലുകയും ജി.എസ്.ടി ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയ അനൂപ്, പണം നൽകിയില്ലെങ്കിൽ ഫൈൻ അടപ്പിക്കും എന്ന് ഭീഷണിപ്പെടുത്തി 1000 രൂപ തട്ടിയെടുക്കുകയുമായിരുന്നു. ഇൻസ്പെക്ടർ എ.എസ്. സരിൻ, എസ്.ഐ സി.എ. സാജു, എ.എസ്.ഐമാരായ പി.ജെ. സിജോ, മനോജ്, സി.പി.ഒ നിഷാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

