Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightPerumbavoorchevron_right...

പെരുമ്പാവൂര്‍-മൂവാറ്റുപുഴ റൂട്ടില്‍ രാത്രിയാത്ര ദുഷ്കരം

text_fields
bookmark_border
ksrtc bus service
cancel

പെ​രു​മ്പാ​വൂ​ര്‍: പെ​രു​മ്പാ​വൂ​ര്‍-​മു​വാ​റ്റു​പു​ഴ റൂ​ട്ടി​ല്‍ രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ യാ​ത്ര ക്ലേ​ശം രൂ​ക്ഷം. രാ​ത്രി എ​ട്ടി​ന് ശേ​ഷം മു​വാ​റ്റു​പു​ഴ​യി​ലേ​ക്ക് കെ.​എ​സ്.​ആ​ര്‍.​ടി.​സി ഓ​ര്‍ഡി​ന​റി ബ​സ് സ​ര്‍വി​സ് ഇ​ല്ലാ​ത്ത​താ​ണ് യാ​ത്ര​ക്കാ​രെ വ​ല​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം, ആ​ലു​വ, തൃ​ശൂ​ര്‍ ഭാ​ഗ​ത്ത് നി​ന്നും വ​രു​ന്ന യാ​ത്ര​ക്കാ​ര്‍ മു​വാ​റ്റു​പു​ഴ ഭാ​ഗ​ത്തേ​ക്ക് പോ​കാ​നാ​യി പെ​രു​മ്പാ​വൂ​ര്‍ കെ.​എ​സ്.​ആ​ര്‍.​ടി.​സി സ്റ്റാ​ൻ​ഡി​ല്‍ മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തി​രി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്.

തൃ​ശൂ​ര്‍ ഭാ​ഗ​ത്ത് നി​ന്ന് കോ​ട്ട​യം ഉ​ള്‍പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ദീ​ര്‍ഘ​ദൂ​ര ബ​സു​ക​ള്‍ കു​റ​വാ​ണ്. ഇ​ത് യാ​ത്ര​ക്കാ​ര്‍ക്ക് ദു​രി​ത​മാ​യി മാ​റു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ബ​സ് കാ​ത്തു​നി​ന്ന മ​ധ്യ​വ​യ​സ്‌​ക​ന്‍ അ​വ​ശ​നാ​യി ത​ല​ക​റ​ങ്ങി വീ​ണു.

കോ​വി​ഡി​ന് മു​മ്പു​വ​രെ മു​വാ​റ്റു​പു​ഴ​ക്ക് രാ​ത്രി 8.10, 8.45, 9.20, 10.20 എ​ന്നീ സ​മ​യ​ങ്ങ​ളി​ല്‍ കെ.​എ​സ്.​ആ​ര്‍. ടി.​സി ഓ​ര്‍ഡി​ന​റി സ​ര്‍വി​സ് ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍, കോ​വി​ഡി​ന് ശേ​ഷം യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വ​ര്‍ധി​ച്ചി​ട്ടും സ​ര്‍വി​സ് പു​ന​രാ​രം​ഭി​ച്ചി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.

വൈ​കു​ന്നേ​രം 6.40 ശേ​ഷം മു​വാ​റ്റു​പു​ഴ​യി​ലേ​ക്ക് സ്വ​കാ​ര്യ ബ​സ് സ​ര്‍വി​സ് ഇ​ല്ലാ​ത്ത​തും അ​ധി​കൃ​ത​ര്‍ അ​വ​ഗ​ണി​ക്കു​ക​യാ​ണ്. രാ​ത്രി എ​ട്ടി​ന് ശേ​ഷം കെ.​എ​സ്.​ആ​ര്‍.​ടി.​സി അ​ടി​യ​ന്തി​ര​മാ​യി ര​ണ്ട് ഓ​ര്‍ഡി​ന​റി സ​ര്‍വി​സു​ക​ള്‍ മൂ​വാ​റ്റു​പു​ഴ ഭാ​ഗ​ത്തേ​ക്ക് ആ​രം​ഭി​ക്ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം. ന​ട​പ്പാ​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ സ​മ​ര പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കാ​നു​ള​ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ് രാ​ത്രി​കാ​ല സ്ഥി​രം യാ​ത്ര​ക്കാ​ര്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSRTCMuvatupuzha
News Summary - There is no KSRTC ordinary bus to Muvatupuzha after 8 pm
Next Story