മൃഗാശുപത്രിയുടെ മതിൽ അപകടാവസ്ഥയിൽ
text_fieldsപെരുമ്പാവൂര്‍: മൃഗാശുപത്രിയുടെ മതില് അപകടാവസ്ഥയിലായിട്ടും അധികൃതര്‍ അവഗണിക്കുകയാണെന്ന് ആക്ഷേപം. നഗരസഭ 22ാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന മൃഗാശുപത്രിയുടെ മതില് കനത്ത മഴയെത്തുടര്‍ന്ന് ഏതുനിമിഷവും നിലംപതിക്കാറായ അവസ്ഥയിലാണ്. ഒരു ഭാഗത്തെ മതില് ഇടിഞ്ഞിട്ട് മാസങ്ങളായി. വാര്‍ഡ് കൗണ്‍സിലറോ നഗരസഭയോ മതില് പുനര്‍നിര്‍മിക്കുന്നതിന് ആവശ്യമായ നടപടികള്‍ ഇതുവരെ ചെയ്തിട്ടില്ല. കല്ലും സിമന്റ് പാളികളും റോഡ് വശത്ത് കൂടിക്കിടക്കുകയാണ്. ഇടിഞ്ഞുകിടക്കുന്നതുകൊണ്ട് പ്രധാന കവാടത്തിലൂടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാനാവില്ല.
ഇതിനിടെയാണ് കനത്ത മഴയില്‍ മറുഭാഗം മതില്‍കൂടി അപകടാവസ്ഥയിലായത്.
എത്രയും വേഗം മതില് പുനര്‍നിര്‍മിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി 22ാം വാര്‍ഡ് യൂനിറ്റ് കമ്മിറ്റി നഗരസഭയോട് ആവശ്യപ്പെട്ടു.

