സ്കൂള്‍ സമയത്ത് ഭീഷണിയായി ടിപ്പര്‍ ലോറികളുടെ ചീറിപ്പായൽ
text_fieldsവെങ്ങോല ജങ്ഷനിലൂടെ കടന്നുപോകുന്ന ടിപ്പര്‍ ലോറികള്‍
പെരുമ്പാവൂര്‍: സ്കൂള്‍ സമയങ്ങളില്‍ ടിപ്പര്‍ ലോറികള്‍ ചീറിപ്പായുന്നത് അപകടഭീഷണിയായി മാറുന്നു. വെങ്ങോല മേഖലയിലാണ് സ്കൂളുകളിലേക്ക് കുട്ടികള്‍ പോകുന്ന സമയങ്ങളിൽ ടിപ്പര്‍ ലോറികളുടെ അമിതവേഗത്തിലുള്ള സഞ്ചാരം. ഭാരം കയറ്റിപ്പോകുന്ന ലോറികള്‍ പലതും ഒരു നിയന്ത്രണവുമില്ലാതെ അമിതവേഗത്തിലാണ് സഞ്ചരിക്കുന്നത്.
രാവിലെ എട്ടിന് ശേഷം തുടര്‍ച്ചയായാണ് ടിപ്പര്‍ ലോറികള്‍ കടന്നുപോകുന്നത്. ഇതുമൂലം വിദ്യാര്‍ഥികള്‍ റോഡ് മുറിച്ചുകടക്കാന്‍പോലും പ്രയാസപ്പെടുകയാണ്. കോലഞ്ചേരി, മൂവാറ്റുപുഴ, വളയന്‍ചിറങ്ങര, പെരുമ്പാവൂര്‍ ഭാഗങ്ങളിലേക്കുള്ള സ്കൂളുകളിലേക്കും കോളജുകളിലേക്കും പോകുന്ന നൂറുകണക്കിന് വിദ്യാര്‍ഥികള്‍ രാവിലെയും വൈകുന്നേരവും തിങ്ങിനിറയുന്ന ഇടമാണ് വെങ്ങോല ജങ്ഷന്. തുടര്‍ച്ചയായി അപകടങ്ങള്‍ ഉണ്ടാകുന്ന ഇടംകൂടിയാണ് പി.പി റോഡിലെ ഈ പ്രധാന ജങ്ഷന്.
സ്കൂള്‍ സമയത്ത് ടിപ്പര്‍ ലോറികളുടെയും ടിപ്പിങ് മെക്കാനിസം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെയും ഗതാഗത നിയന്ത്രണത്തിന് കലക്ടറുടെ കര്‍ശന ഉത്തരവുള്ളതാണ്. ഇത് കാറ്റില്‍പറത്തിയാണ് വണ്ടികള്‍ പായുന്നത്. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനും സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് പെരുമ്പാവൂര്‍ ഏരിയസമിതി അംഗവുമായ ഇ.എം. ഉബൈദത്ത് പൊലീസില്‍ പരാതി നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

