പാലം പൊളിഞ്ഞു; കോടികൾ മുടക്കിയ റോഡ് വെറുതെയായി
text_fieldsപെരുമ്പാവൂര്‍: കോടികള്‍ മുടക്കി റോഡ് നിർമ്മിച്ചിട്ടും പാലം അപകടാവസ്ഥയിലായതിനാല്‍ സഞ്ചാര യോഗ്യമല്ലെന്ന് ആക്ഷേപം. രായമംഗലം പഞ്ചായത്ത് 17ാം വാര്‍ഡില്‍ പെരിയാര്‍വാലി ഷട്ടറിനോട് ചേർന്ന് കനാലിന് കുറുകെയുള്ള പാലമാണ് അപകടാവസ്ഥയിലായത്. ആട്ടുപടി-പീച്ചനാംമുകള്‍ മനയ്ക്കപ്പടി വഴി കുറുപ്പംപടി ടൗണിലേക്ക് എത്തുന്ന റോഡില്‍ സെന്റ് ജോര്‍ജ് സൺഡേ സ്കൂള്‍ പരിസരത്താണ് പാലം.
മൂന്ന് മാസങ്ങള്‍ക്കു മുമ്പ് കേന്ദ്ര സര്‍ക്കാരിന്റെ 25 കോടിയോളം ചെലവഴിച്ചാണ് റോഡിന്റെ വീതി കൂട്ടി ടാറിങും ടൈല്‍ വിരിക്കലും പൂര്‍ത്തീകരിച്ചത്. എന്നാല്‍, പെരിയാര്‍വാലി മെയിന്‍കനാല്‍ ക്രോസ് ചെയ്യുന്ന ഭാഗത്താണ് പാലം അപകടാവസ്ഥയിലായത്. പാലം പണിയേണ്ട കനാലിന്റെ ഉള്‍ഭാഗത്തിന് വീതി കുറവാണ്. ഇതുസംബന്ധിച്ച് സംസ്ഥാന ജലവിഭവ മന്ത്രിക്ക് കര്‍ഷക യൂനിയന്‍ ജേക്കബ് വിഭാഗം സംസ്ഥാന പ്രസിഡന്റ് മത്തായി മണ്ണപ്പിള്ളില്‍ നിവേദനം നൽകി.

