Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പഴകിയ ഭക്ഷണ സാധനം പിടികൂടി

text_fields
bookmark_border
പഴകിയ ഭക്ഷണ സാധനം പിടികൂടി
cancel
camera_alt

ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ ഹോ​ട്ട​ലു​ക​ളി​ല്‍നി​ന്ന്​ ആ​രോ​ഗ്യ വി​ഭാ​ഗം പി​ടി​ച്ചെ​ടു​ത്ത പ​ഴ​കി​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍

പെരുമ്പാവൂർ: നഗരസഭ പരിധിയിലെ ഹോട്ടലുകളില്‍നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി. ‘ഓപറേഷന്‍ സേഫ് ടു ഈറ്റിന്റെ’ ഭാഗമായി ബുധനാഴ്ച നടന്ന പരിശോധനയിലാണ് ആരോഗ്യ വിഭാഗം മാംസാഹാരങ്ങളും ചോറും പിടിച്ചെടുത്തത്.

കടുവാള്‍ കജൂര്‍ നാടന്‍ തട്ടുകടയില്‍നിന്ന് പൊറോട്ട, ബീഫ് ഫ്രൈ, ലിവര്‍ ഫ്രൈ, വേവിച്ച കപ്പ, അവിയൽ, എം.സി റോഡിലെ മുഗള്‍ പാലസിൽനിന്ന് ചിക്കൻ, ബീഫ് കറികള്‍ ഹൈവേ പാലസിൽനിന്ന് ചോറ് എന്നിവയാണ് കണ്ടെടുത്തത്. സ്ഥാപനങ്ങളുടെ പേര് ഉള്‍പ്പെടെ ഇവ നഗരസഭ വരാന്തയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Stale food item seized
Next Story