Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightPerumbavoorchevron_rightസലീമി​െൻറ കുടുംബത്തിന്...

സലീമി​െൻറ കുടുംബത്തിന് വേണം കനിവുള്ളവരുടെ കൈത്താങ്ങ്

text_fields
bookmark_border
saleem
cancel
camera_alt

ടി.​കെ. സ​ലീം

പെ​രു​മ്പാ​വൂ​ര്‍: രോ​ഗം ബാ​ധി​ച്ച് അ​കാ​ല​ത്തി​ല്‍ മ​ര​ണ​പ്പെ​ട്ട​യാ​ളു​ടെ കു​ടും​ബ​ത്തി​ന് കൈ​ത്താ​ങ്ങാ​കാ​ന്‍ നാ​ട്ടു​കാ​ര്‍ രം​ഗ​ത്ത്. വാ​ഴ​ക്കു​ളം പ​ഞ്ചാ​യ​ത്ത് 14ാം വാ​ര്‍ഡി​ല്‍ ഈ​സ്​​റ്റ്​ ചെ​മ്പ​റ​ക്കി സ്വ​ദേ​ശി 50 വ​യ​സ്സു​കാ​ര​ന്‍ ടി.​കെ. സ​ലീ​മാ​ണ് 'മോ​ട്ടോ​ര്‍ ന്യൂ​റോ​ണ്‍ ഡി​സീ​സ്' എ​ന്ന രോ​ഗം ബാ​ധി​ച്ച് മ​രി​ച്ച​ത്. നി​ര്‍ധ​ന കു​ടും​ബ​ത്തി​െൻറ അ​ത്താ​ണി​യാ​യി​രു​ന്ന സ​ലീം ഏ​റെ നാ​ള​ത്തെ ചി​കി​ത്സ​ക്ക് ശേ​ഷം ക​ഴി​ഞ്ഞ മാ​സ​മാ​ണ് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്.

ഗു​ഡ്‌​സ് ഓ​ട്ടോ​റി​ക്ഷ ഓ​ടി​ച്ച് കു​ടും​ബം പോ​റ്റു​ന്ന​തി​നി​ടെ​യാ​ണ് സ​ലീം രോ​ഗി​യാ​യ​ത്. രോ​ഗം മൂ​ര്‍ച്ഛി​ച്ച​തോ​ടെ നാ​ട്ടു​കാ​ര്‍ സ​ഹാ​യി​ച്ചും ഓ​ട്ടോ​റി​ക്ഷ വി​റ്റു​മാ​ണ് ചി​കി​ത്സ ന​ട​ത്തി​യ​ത്. ഇ​ദ്ദേ​ഹ​ത്തി​െൻറ വേ​ര്‍പാ​ടി​നെ തു​ട​ര്‍ന്ന് ഭാ​ര്യ​യും ര​ണ്ട് മ​ക്ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബം അ​നാ​ഥ​മാ​യി. 25 വ​യ​സ്സ്​ പി​ന്നി​ടു​ന്ന മ​ക​ളെ വി​വാ​ഹം ക​ഴി​ച്ച​യ​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​ത് സ​ലീ​​മിെൻറ വേ​ര്‍പാ​ട് നൊ​മ്പ​ര​പ്പെ​ടു​ത്തു​ന്ന കു​ടും​ബ​ത്തി​ന് തി​രി​ച്ച​ടി​യാ​ണ്. ശാ​രീ​രി​ക പ്ര​യാ​സ​ങ്ങ​ളു​ള്ള ഭാ​ര്യ​ക്ക് തൊ​ഴി​ല്‍ ചെ​യ്യാ​നാ​കി​ല്ല. സ്വ​ന്ത​മാ​യി ഒ​രു തു​ണ്ട് ഭൂ​മി​യോ വീ​ടോ ഇ​ല്ലാ​ത്ത ഇ​വ​ര്‍ താ​മ​സി​ക്കു​ന്ന​ത് വാ​ട​ക​ക്കാ​ണ്.

നി​ല​വി​ല്‍ വാ​ട​ക പോ​ലും കൊ​ടു​ക്കാ​നി​ല്ലാ​ത്ത സ്ഥി​തി​യി​ലാ​ണ് കു​ടും​ബം. മ​ക​ളു​ടെ വി​വാ​ഹ​ത്തി​നും ചെ​റി​യൊ​രു വീ​ട് നി​ര്‍മി​ച്ചു കൊ​ടു​ക്കാ​നും നാ​ട്ടു​കാ​ര്‍ വാ​ര്‍ഡ് മെം​ബ​ര്‍ വി​നി​ത ഷി​ജു ര​ക്ഷാ​ധി​കാ​രി​യാ​യും സി.​എ. യൂ​സു​ഫ് ചാ​മ​ക്കാ​ടി ക​ണ്‍വീ​ന​റാ​യും സി.​എ​സ്. അ​ലി ചി​റ​യി​ക്കാ​ട്ടി ട്ര​ഷ​റ​റാ​യും 'സ​ലീം കു​ടും​ബ​സ​ഹാ​യ സ​മി​തി' രൂ​പ​വ​ത്​​ക​രി​ച്ചു. സ​ലീ​മി​െൻറ ഭാ​ര്യ ഖ​ദീ​ജ ബീ​വി​യെ കൂ​ടി ഉ​ള്‍പ്പെ​ടു​ത്തി സ്‌​റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ പെ​രു​മ്പാ​വൂ​ര്‍ ശാ​ഖ​യി​ല്‍ ജോ​യ​ൻ​റ്​ അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​ക്കൗ​ണ്ട് ന​മ്പ​ര്‍ 40377815246, IFSC Code SBIN0008661. ക​ണ്‍വീ​ന​ര്‍ ഫോ​ണ്‍: 93497 72135.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mercyhelp news
News Summary - Salim's family needs the support
Next Story