Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒ​ഴി​വി​ല്ലാ​ത്ത പ​ണി​യാ​ണ് സാ​റേ...! കേ​സു​ക​​ളേ​റെ, പൊ​ലീ​സ്​ കു​റ​വും; പെ​രു​മ്പാ​വൂ​ര്‍ സ്റ്റേ​ഷ​ന്‍ പ്ര​വ​ര്‍ത്ത​നം അ​വ​താ​ള​ത്തി​ല്‍

text_fields
bookmark_border
ഒ​ഴി​വി​ല്ലാ​ത്ത പ​ണി​യാ​ണ് സാ​റേ...! കേ​സു​ക​​ളേ​റെ, പൊ​ലീ​സ്​ കു​റ​വും; പെ​രു​മ്പാ​വൂ​ര്‍ സ്റ്റേ​ഷ​ന്‍ പ്ര​വ​ര്‍ത്ത​നം അ​വ​താ​ള​ത്തി​ല്‍
cancel

പെ​രു​മ്പാ​വൂ​ര്‍: കേ​സു​ക​ളു​ടെ വ​ര്‍ധ​ന​വും ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മ​വും മൂ​ലം പെ​രു​മ്പാ​വൂ​ര്‍ പൊ​ലീ​സ് സ്റ്റേ​ഷ​ന്റെ പ്ര​വ​ര്‍ത്ത​നം അ​വ​താ​ള​ത്തി​ല്‍. 62 ത​സ്തി​ക​ക​ളി​ല്‍ 61 പേ​ര്‍ രേ​ഖ​ക​ളി​ലു​ണ്ടെ​ങ്കി​ലും ദി​വ​സേ​ന​യു​ള്ള ആ​വ​ശ്യ​ങ്ങ​ള്‍ക്ക് 30ഓ​ളം പേ​ര്‍ മാ​ത്ര​മാ​ണു​ള്ള​ത്.

15ഓ​ളം പേ​രെ മ​റ്റ് ഡ്യൂ​ട്ടി​ക​ള്‍ക്കാ​യി മാ​റ്റി​യ​തും ബാ​ക്കി​യു​ള്ള​വ​ര്‍ അ​വ​ധി​യി​ലാ​യ​തു​മാ​ണ് പ്ര​തി​സ​ന്ധി​യാ​കു​ന്ന​ത്. എ​സ്.​എ​ച്ച്.​ഒ ആ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ച് സ്ഥ​ലം​മാ​റി പോ​യി​ട്ട് ര​ണ്ടാ​ഴ്ച പി​ന്നി​ട്ടു. പ​ക​രം ഉ​ദ്യോ​ഗ​സ്ഥ​നെ നി​യ​മി​ച്ചി​ട്ടി​ല്ല. നി​ല​വി​ല്‍ മൂ​ന്ന് സ​ബ് ഇ​ന്‍സ്പെ​ക്ട​ര്‍മാ​രു​ടെ കു​റ​വു​ണ്ട്.

ക്ര​മ​സ​മാ​ധാ​ന പ്ര​ശ്‌​ന​ങ്ങ​ള്‍ ഏ​റെ​യു​ള്ള ഇ​വി​ടെ മു​തി​ര്‍ന്ന സ​ബ് ഇ​ന്‍സ്പെ​ക്ട​റു​ടെ ചു​മ​ത​ല​യി​ലാ​ണ് പ്ര​വ​ര്‍ത്ത​നം. ഈ ​വ​ര്‍ഷം മാ​ത്രം 1200ല​ധി​കം കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. ല​ഹ​രി, മോ​ഷ​ണ കേ​സു​ക​ള്‍ക്ക് പു​റ​മെ മ​റ്റ് കേ​സു​ക​ള്‍ കൂ​ടി ആ​കു​മ്പോ​ള്‍ നി​ല​വി​ലു​ള്ള ജീ​വ​ന​ക്കാ​ര്‍ക്ക് താ​ങ്ങാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​ണ് ജോ​ലി​ഭാ​രം. ‘ഓ​പ​റേ​ഷ​ന്‍ തു​ഫാ​ന്‍’​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​യോ​ഗി​ച്ച സേ​നാം​ഗ​ങ്ങ​ളെ സ്റ്റേ​ഷ​ന്റെ ദൈ​നം​ദി​ന ആ​വ​ശ്യ​ങ്ങ​ള്‍ക്ക് നി​യോ​ഗി​ക്കാ​റി​ല്ല.

ഇ​വ​രെ അ​സി. പൊ​ലീ​സ് സൂ​പ്ര​ണ്ടി​ന്റെ ഓ​ഫീ​സി​ന് കീ​ഴി​ലാ​ണ് ഉ​ള്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ കു​റ​ച്ചു​പേ​രെ സ്റ്റേ​ഷ​ന്‍ ആ​വ​ശ്യ​ങ്ങ​ള്‍ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ല്‍ പ​രി​ധി​വ​രെ സ്റ്റേ​ഷ​ന്റെ പ്ര​വ​ര്‍ത്ത​നം മെ​ച്ച​പ്പെ​ടു​ത്താ​നാ​കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വം ഉ​ദ്യോ​ഗ​സ്ഥ​രെ വ​ല​ക്കു​ന്നു​ണ്ട്. കേ​സ് എ​ഴു​തു​ന്ന​തി​നാ​യി നി​യോ​ഗി​ച്ചി​ട്ടു​ള്ള 20ഓ​ളം ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്വ​ന്തം ചെ​ല​വി​ലാ​ണ് ലാ​പ്‌​ടോ​പ്പു​ക​ളും പ്രി​ന്റ​റും വാ​ങ്ങി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ഇ​വ​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും മ​ഷി നി​റ​ക്ക​ലും സ്വ​ന്തം ചെ​ല​വി​ലാ​ണ്. നി​ല​വി​ല്‍ എ.​എ​സ്.​പി ഓ​ഫീ​സി​ന് താ​ഴെ പ്ര​വ​ര്‍ത്തി​ക്കു​ന്ന കീ​ഴു​ദ്യോ​ഗ​സ്ഥ​രു​ടെ മു​റി പു​തി​യ സ​ര്‍ക്കി​ള്‍ ഇ​ന്‍സ്പെ​ക്ട​റു​ടെ ഓ​ഫീ​സാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തി​ല്‍ അ​മ​ര്‍ഷ​മു​ണ്ട്.

കേ​സ് എ​ഴു​തു​ന്ന​വ​രെ മു​മ്പ് ക​ന്റീ​ന്‍ പ്ര​വ​ര്‍ത്തി​ച്ചി​രു​ന്ന, മ​ഴ പൊ​യ്താ​ൽ ചോ​ര്‍ന്നൊ​ലി​ക്കു​ന്ന മു​റി​യി​ലേ​ക്ക് മാ​റ്റാ​നാ​ണ് നീ​ക്കം. ഇ​ത​ത​രം സാ​ഹ​ച​ര്യ​ങ്ങ​ള്‍ കാ​ര​ണം പെ​രു​മ്പാ​വൂ​ര്‍ സ്റ്റേ​ഷ​നി​ല്‍ ജോ​ലി ചെ​യ്യാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ മ​ടി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Perumpavuor station operations are in tatters
Next Story