Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightPerumbavoorchevron_rightകുപ്രസിദ്ധ...

കുപ്രസിദ്ധ മോഷ്ടാക്കള്‍ പിടിയില്‍

text_fields
bookmark_border
കുപ്രസിദ്ധ മോഷ്ടാക്കള്‍ പിടിയില്‍
cancel

പെ​രു​മ്പാ​വൂ​ര്‍: ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​ക്ക​ള്‍ പി​ടി​യി​ല്‍. കാ​ല​ടി മ​റ്റൂ​ര്‍ വ​ട്ട​പ്പ​റ​മ്പ് വാ​ഴേ​ലി​പ്പ​റ​മ്പ് കി​ഷോ​ര്‍ (40), ആ​ല​പ്പു​ഴ പ​ള്ളി​പ്പു​റം ചേ​ര്‍ത്ത​ല അ​മ്പ​നാ​ട്ട് വീ​ട്ടി​ല്‍ മ​ഹേ​ഷ് (48) എ​ന്നി​വ​രെ​യാ​ണ് പെ​രു​മ്പാ​വൂ​ര്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 26ന് ​ചേ​ലാ​മ​റ്റ​ത്ത് റോ​ഡ് സൈ​ഡി​ലു​ള്ള വീ​ട്ടി​ൽ ക​യ​റി ഇ​വ​ര്‍ മൂ​ന്നു പ​വ​ന്‍ സ്വ​ര്‍ണം മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടു​കാ​ര്‍ യാ​ത്ര ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് വി​വ​രം അ​റി​ഞ്ഞ​ത്. തു​ട​ര്‍ന്ന് പ​രാ​തി ന​ല്‍കു​ക​യാ​യി​രു​ന്നു.

പു​തി​യ മോ​ഷ​ണ​ത്തി​ന് പ​ദ്ധ​തി​യി​ടു​മ്പോ​ഴാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്. വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി മ​ഹേ​ഷ് നാ​ല്‍പ്പ​തോ​ളം കേ​സി​ല്‍ പ്ര​തി​യാ​ണ്. ജ​യി​ലി​ല്‍നി​ന്നി​റ​ങ്ങി​യ ശേ​ഷം അ​മ്പ​ല​മേ​ട്, മൂ​വാ​റ്റു​പു​ഴ, ആ​ലു​വ വെ​സ്റ്റ്, ഷൊ​ർ​ണൂ​ര്‍, ക​ണ്ണൂ​ര്‍, പെ​രി​ന്ത​ല്‍മ​ണ്ണ, കോ​ട്ട​യം, നെ​ടു​മ്പാ​ശേ​രി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ​താ​യി മ​ഹേ​ഷ് സ​മ്മ​തി​ച്ച​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. കാ​ല​ടി, അ​ങ്ക​മാ​ലി, ഇ​രി​ങ്ങാ​ല​ക്കു​ട, ചാ​ല​ക്കു​ടി, കൊ​ര​ട്ടി, കു​റു​പ്പം​പ​ടി, തു​ട​ങ്ങി​യ സ്റ്റേ​ഷ​നു​ക​ളി​ലാ​യി ഇ​രു​പ​തോ​ളം മോ​ഷ​ണ​ക്കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് കി​ഷോ​ര്‍.

ഇ​രു​വ​രും ഒ​ന്ന​ര മാ​സം മു​മ്പാ​ണ് ജ​യി​ലി​ല്‍നി​ന്നി​റ​ങ്ങി​യ​ത്. പ​ക​ല്‍ സ​മ​യ​ങ്ങ​ളി​ല്‍ ബൈ​ക്കി​ല്‍ ക​റ​ങ്ങി പൂ​ട്ടി​ക്കി​ട​ക്കു​ന്ന വീ​ടു​ക​ള്‍ ക​ണ്ടു​വെ​ക്കും. തു​ട​ര്‍ന്ന് രാ​ത്രി മോ​ഷ​ണം ന​ട​ത്തു​ക​യാ​ണ് രീ​തി. മോ​ഷ്ടി​ക്കു​ന്ന സ്വ​ര്‍ണം ജ്വ​ല്ല​റി​ക​ളി​ല്‍ വി​റ്റ് ല​ഭി​ക്കു​ന്ന പ​ണം​കൊ​ണ്ട് ആ​ര്‍ഭാ​ട​ജീ​വി​തം ന​യി​ക്കും. ചേ​ലാ​മ​റ്റ​ത്തു​നി​ന്ന് മോ​ഷ്ടി​ച്ച സ്വ​ർ​ണം മ​ഞ്ഞ​പ്ര​യി​ലെ ജ്വ​ല്ല​റി​യി​ല്‍നി​ന്ന് ക​ണ്ടെ​ടു​ത്തു.

ഇ​വ​ര്‍ സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​റും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. എ.​എ​സ്.​പി ജു​വ​ന​പ്പ​ടി മ​ഹേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ ആ​ര്‍. ര​ഞ്ജി​ത്ത്, സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ റി​ന്‍സ് എം. ​തോ​മ​സ്, എ.​എ​സ്.​ഐ എ. ​ജ​യ​ച​ന്ദ്ര​ന്‍, സീ​നി​യ​ര്‍ സി.​പി.​ഒ മാ​രാ​യ പി.​എ. അ​ബ്ദു​ല്‍ മ​നാ​ഫ്, ടി.​പി. ശ​കു​ന്ത​ള, സി.​പി.​ഒ കെ.​എ. അ​ഭി​ലാ​ഷ് തു​ട​ങ്ങി​യ​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:perumbavoorthievesarrested
News Summary - Notorious thieves arrested
Next Story