Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightPerumbavoorchevron_rightവൃക്കകൾ തകരാറിലായ...

വൃക്കകൾ തകരാറിലായ വീട്ടമ്മ സഹായം തേടുന്നു

text_fields
bookmark_border
chinnamma vargees
cancel
camera_alt

ചി​ന്ന​മ്മ വ​ര്‍ഗീ​സ്

പെ​രു​മ്പാ​വൂ​ര്‍: ഇ​രു​വൃ​ക്ക​യും ത​ക​രാ​റി​ലാ​യി ആ​ഴ്ച​യി​ല്‍ മൂ​ന്നു​ദി​വ​സം ഡ​യാ​ലി​സി​സ് ന​ട​ത്തു​ന്ന വീ​ട്ട​മ്മ ചി​കി​ത്സ സ​ഹാ​യം തേ​ടു​ന്നു. വേ​ങ്ങൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ കൊ​മ്പ​നാ​ട് ക്രാ​രി​യേ​ലി കൊ​ല്ലം​കു​ടി വീ​ട്ടി​ല്‍ ചി​ന്ന​മ്മ വ​ര്‍ഗീ​സാ​ണ് സ​ഹാ​യം തേ​ടു​ന്ന​ത്. സു​വി​ശേ​ഷ​ക​നാ​യി​രു​ന്ന ഭ​ര്‍ത്താ​വ് വ​ര്‍ഷ​ങ്ങ​ള്‍ക്കു​മു​മ്പ് മ​രി​ച്ചു. ഇ​തി​നു​ശേ​ഷം ചി​ന്ന​മ്മ കൂ​ലി​പ്പ​ണി​യെ​ടു​ത്താ​ണ് ര​ണ്ട്​ പെ​ണ്‍മ​ക്ക​ളെ വ​ള​ര്‍ത്തി​യ​ത്. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ ത​ക​രാ​റു​ക​ളും അ​ള്‍സ​റും ഉ​ള്ള​തി​നാ​ല്‍ എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും മ​ര​ട് പി.​എ​സ് മി​ഷ​ന്‍ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ ചെ​യ്യേ​ണ്ട​തു​ണ്ട്.

വി​ധ​വ പെ​ന്‍ഷ​ന​ല്ലാ​തെ ഒ​രു വ​രു​മാ​ന​വും ഇ​ല്ലാ​ത്ത ഇ​വ​ര്‍ ത​ക​ര്‍ന്നു​വീ​ഴാ​റാ​യ ചെ​റി​യ വീ​ട്ടി​ലാ​ണ് താ​മ​സം. ഭ​ക്ഷ​ണ​ത്തി​നു​ള്ള വ​ക ക​ണ്ടെ​ത്തു​ന്ന​ത് നാ​ട്ടു​കാ​രു​ടെ കാ​രു​ണ്യ​ത്തി​ലാ​ണ്. മ​രു​ന്നി​നു​മാ​ത്രം പ്ര​തി​മാ​സം 30,000 രൂ​പ​യോ​ളം വേ​ണം. ഇ​വ​രെ സ​ഹാ​യി​ക്കാ​ന്‍ നാ​ട്ടു​കാ​ര്‍ എ​ല്‍ദോ​സ് കു​ന്ന​പ്പി​ള്ളി എം.​എ​ല്‍.​എ ര​ക്ഷാ​ധി​കാ​രി​യാ​യും വാ​ര്‍ഡ് മെം​ബ​ര്‍ ടി.​കെ. ബി​ജു, തോ​മ​സ് കെ. ​ജോ​ര്‍ജ് എ​ന്നി​വ​ര്‍ ക​ണ്‍വീ​ന​ര്‍മാ​രു​മാ​യി ചി​കി​ത്സ സ​ഹാ​യ സ​മി​തി​ക്ക് രൂ​പം​ന​ല്‍കി. ഫെ​ഡ​റ​ല്‍ ബാ​ങ്ക് കൊ​മ്പ​നാ​ട് ശാ​ഖ​യി​ല്‍ അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ചു. അ​ക്കൗ​ണ്ട് ന​മ്പ​ര്‍: 12920100107601, IFSC FDRL 0001292. ഫോ​ൺ: (ക​ണ്‍വീ​ന​ര്‍) 9446140071.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kidney patienthelp news
News Summary - Housewife with kidney problems seeks help
Next Story