Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടാങ്കര്‍ ലോറിയില്‍ കഞ്ചാവ് കടത്ത്; പ്രധാന പ്രതി പിടിയില്‍

text_fields
bookmark_border
ടാങ്കര്‍ ലോറിയില്‍ കഞ്ചാവ് കടത്ത്; പ്രധാന പ്രതി പിടിയില്‍
cancel
camera_alt

നൗ​ഷാ​ദ്‌

Listen to this Article

പെരുമ്പാവൂര്‍: ടാങ്കര്‍ ലോറിയില്‍ കഞ്ചാവ് കടത്തിയ കേസിലെ പ്രധാന പ്രതി പിടിയിൽ.

വിഷു ദിനത്തില്‍ കുറുപ്പംപടി ഇരവിച്ചിറയില്‍ കഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ട കേസില്‍ ചെങ്ങമനാട് കുന്നുകര കൊല്ലംപറമ്പില്‍ വീട്ടില്‍ നൗഷര്‍ എന്നു വിളിക്കുന്ന നൗഷാദിനെയാണ് (41) കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തത്.

ടാങ്കര്‍ ലോറിയുടെ പ്രത്യേക അറകളില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന 250 കിലോയോളം വരുന്ന കഞ്ചാവാണ് പിടികൂടിയത്. ഡ്രൈവര്‍ സെല്‍വകുമാറിനെ അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ടീം നടത്തിയ അന്വേഷണത്തിലാണ് നൗഷാദ് പിടിയിലായത്. നൗഷാദിനു വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നതെന്നും ഇതിനുവേണ്ട പണം മുടക്കിയത് ഇയാളാണെന്നും കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചതായും പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ganja smuggled in tanker lorry; main accused arrested
Next Story