ഫ്രാന്‍സിലേക്ക് വിസ നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയ യുവാവ് പിടിയില്‍
text_fieldsപെരുമ്പാവൂര്‍: ഫ്രാന്‍സിലേക്ക് തൊഴിൽ വിസ ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് പണം തട്ടിയ കേസില്‍ യുവാവ് പിടിയില്‍. ഒക്കല്‍ കിണത്തടിവിള വീട്ടില്‍ ആനന്ദിനെയാണ് (33) കോടനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ചേരാനല്ലൂര്‍ സ്വദേശികളായ രണ്ടുപേരില്‍ നിന്നായി നാലുലക്ഷം വീതമാണ് ഇയാള്‍ വാങ്ങിയത്. പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും വിസ ലഭിക്കാത്തതിനെത്തുടര്‍ന്ന് ഉദ്യോഗാര്‍ഥികള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
നെടുമ്പാശ്ശേരിയിലെ ഹോട്ടല്‍ ജീവനക്കാരനായിരുന്ന ആനന്ദ് സമാനമായ വേറെയും തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ഡിവൈ.എസ്.പി പി.പി. ഷംസ്, ഇന്‍സ്പെക്ടര്‍ ബേസില്‍ തോമസ്, എസ്.ഐ പി.ജെ. കുര്യാക്കോസ്, എസ്.സി.പി.ഒമാരായ പ്രസിന്രാജ്, സുനില്‍കുമാര്‍, സി.പി.ഒ ബെന്നി തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

