20 മണിക്കൂര് കഠിന പ്രയത്നം; പ്ലാസ്റ്റിക് ശേഖരണ ഗോഡൗണിലെ തീ അണച്ചു
text_fieldsപെരുമാനിയിലെ പ്ലാസ്റ്റിക് ശേഖരണ ഗോഡൗണിലെ തീപിടിത്തത്തില് കത്തിക്കരിഞ്ഞ അവശിഷ്ടങ്ങള്
പെരുമ്പാവൂര്: വെങ്ങോല പഞ്ചായത്തിലെ പെരുമാനിയില് പ്രവര്ത്തിക്കുന്ന ‘ഗ്രീന് ഇവോ ടെക്’ എന്ന പ്ലാസ്റ്റിക് ശേഖരണ ഗോഡൗണിലെ തീ അണച്ചത് 20 മണിക്കൂര് നേരം പ്രയത്നിച്ച്. തുടര്ച്ചയായി വെള്ളം പമ്പ് ചെയ്തും നാല് എക്സ്കവേറ്ററുകള് ഉപയോഗിച്ച് പ്ലാസ്റ്റിക് നീക്കം ചെയ്തും ഫയര് ബെല്റ്റ് നിര്മിച്ചുമാണ് തീ അണച്ചത്.
തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് തീപിടിത്തമുണ്ടായത്. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയാണ് തീ പൂര്ണമായും നിയന്ത്രണവിധേയമായത്.
ഏകദേശം 50,000 ചതുരശ്ര അടി വിസ്തീര്ണമുള്ള ഗോഡൗണില് വിവിധ തരം പ്ലാസ്റ്റിക് വേസ്റ്റുകള്, കുപ്പി ചില്ലുകള്, സിലിണ്ടറുകള്, കേബിളുകള് എന്നിവയാണ് സൂക്ഷിച്ചിരുന്നത്.
ഏതാണ്ട് ആറടി ഉയരത്തിലായിരുന്നു മാലിന്യ ശേഖരണം. ചില്ല് കുപ്പികള് പൊട്ടിത്തെറിച്ചത് മൂലം തീ അണക്കാന് തടസം നേരിട്ടു.
എറണാകുളം റീജണല് ഫയര് ഓഫീസര് സുജിത് കുമാര്, ജില്ല ഫയര് ഓഫീസര് എ.എസ് ജോജി എന്നിവരുടെ നേതൃത്വത്തില് സ്റ്റേഷന് ഓഫീസര്മാരായ ബി. ബൈജു (തൃക്കാക്കര), അജ്മല് ഷാ (കോതമംഗലം), എന്.എച്ച് അസൈനാര് (പട്ടിമറ്റം), ബിജുമോന് (കല്ലൂര്ക്കാട്) എന്നിവരുടെ കീഴില് നാല് സെക്ടറുകളായി തിരിച്ചായിരുന്നു രക്ഷാപ്രവര്ത്തനം. പട്ടിമറ്റം, പെരുമ്പാവൂര്, കോതമംഗലം, ആലുവ, തൃപ്പൂണിത്തുറ, തൃക്കാക്കര, ഗാന്ധിനഗര്, പിറവം, കല്ലൂര്ക്കാട്, അങ്കമാലി, മട്ടാഞ്ചേരി, വൈപ്പിന്, ക്ലബ് റോഡ്, മൂവാറ്റുപുഴ എന്നീ നിലയങ്ങളില് നിന്ന് 12 വാഹനങ്ങളും 92 സേനാഗങ്ങളും 25 സിവില് ഡിഫന്സ് വോളണ്ടിയര്മാരുമാണ് തീ അണച്ചത്.
കമ്പനി ഉടമയെ അറസ്റ്റ് ചെയ്യണം
അനുമതിയില്ലാതെ പ്രവര്ത്തിച്ച ‘ഗ്രീന് ഇവോ ടെക്’ മാലിന്യ ശേഖരണ കേന്ദ്രത്തിലുണ്ടായ തീപിടുത്തത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്ത് നിയമനടപടികള് സ്വീകരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീദ ശരീഫും വൈസ് പ്രസിഡന്റ് വി.എച്ച്. മുഹമ്മദും ആവശ്യപ്പെട്ടു.
വിശദ അന്വേഷണം വേണം -എം.എല്.എ
തീപിടിത്തമുണ്ടായ അനധികൃത പ്ലാസ്റ്റിക് മാലിന്യശേഖര കേന്ദ്രത്തിന്റെ നടത്തിപ്പുകാര്ക്കെതിരെ കര്ശന നടപടി സ്വീകരിക്കണമെന്ന് മനോജ് മൂത്തേടന് എം.എല്.എ ആവശ്യപ്പെട്ടു.
യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് ജനവാസ മേഖലയില് മാലിന്യ ശേഖരണ കേന്ദ്രം പ്രവര്ത്തിച്ചത്. വീടുകളില് നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം വലിയ തോതില് ഏറ്റെടുക്കുന്നത് ‘ക്ലീന് കേരള’ വഴിയാണോ എത്തിച്ചത് എന്നതിനെക്കുറിച്ച് അന്വേഷണം നടത്തണം.
ആളുകള്ക്ക് ഉണ്ടായിട്ടുള്ള നാശനഷ്ടങ്ങള്ക്ക് അര്ഹമായ നഷ്ടപരിഹാരം നല്കണമെന്നും എം.എല്.എ ആവശ്യപ്പെട്ടു do the sa,e
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

