കന്നുകാലികള്‍ക്ക് സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കും -മന്ത്രി ജെ. ചിഞ്ചുറാണി
text_fieldsപെരുമ്പാവൂരിൽ ക്ഷീരവികസന വകുപ്പ് സംഘടിപ്പിച്ച ജില്ല ക്ഷീര സംഗമ സമാപന സമ്മേളനം
മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു
പെരുമ്പാവൂർ: കേന്ദ്ര സഹായത്തോടെ സംസ്ഥാനത്തെ മുഴുവൻ കന്നുകാലികൾക്കും സമഗ്ര ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്ന് സംസ്ഥാന ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചുറാണി. പെരുമ്പാവൂരിൽ ക്ഷീര വികസന വകുപ്പ് സംഘടിപ്പിച്ച ജില്ല ക്ഷീര സംഗമത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എല്‍ദോസ് കുന്നപ്പിള്ളി എം.എൽ.എ അധ്യക്ഷത വഹിച്ചു.
എം.എല്‍.എമാരായ ആന്റണി ജോൺ, അന്‍വർ സാദത്ത്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, മിൽമ എറണാകുളം യൂനിയൻ ചെയര്മാൻ എം.ടി. ജയൻ, കേരള ഫീഡ്സ് ചെയര്മാൻ കെ. ശ്രീകുമാർ, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ട്രീസ തോമസ്, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, ജില്ല പഞ്ചായത്ത് അംഗങ്ങളായ മനോജ് മൂത്തേടൻ, ശാരദ മോഹൻ, ഷൈമി വര്‍ഗീസ്, ലിസി സേവ്യർ, ജോൺ തെരുവത്ത്, പി.എസ്. നജീബ്, ജോൺ ജേക്കബ്, ജോസ് കുര്യാക്കോസ്, നൗഷാദ് പാറപ്പുറം, സണ്ണി മാത്യു തുടങ്ങിയർ സംസാരിച്ചു. ഡോ. ദീപ അനന്തു ക്ലാസെടുത്തു.

