Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightPerumbavoorchevron_rightശീട്ടുകളിയും...

ശീട്ടുകളിയും ഗുണ്ടവിളയാട്ടവും ഭീഷണിയാകുന്നു

text_fields
bookmark_border
ശീട്ടുകളിയും ഗുണ്ടവിളയാട്ടവും ഭീഷണിയാകുന്നു
cancel

പെ​രു​മ്പാ​വൂ​ര്‍: കൂ​വ​പ്പ​ടി പ​ഞ്ചാ​യ​ത്തി​ലെ കൂ​ടാ​ല​പ്പാ​ടി​ല്‍ പ​ണം​വെ​ച്ചു​ള്ള ശീ​ട്ടു​ക​ളി ഭീ​ഷ​ണി​യാ​കു​ന്ന​താ​യി പ​രാ​തി. ക​ല്ല​റ​യ്ക്ക​ല്‍ മ​ഹാ​വി​ഷ്ണു​ക്ഷേ​ത്രം റോ​ഡി​ന്‍റെ ഇ​ട​തു​വ​ശ​ത്തു​ള്ള പാ​ട​ത്താ​ണ് ഗു​ണ്ട​സം​ഘ​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ ശീ​ട്ടു​ക​ളി ന​ട​ക്കു​ന്ന​ത്. രാ​ത്രി ഏ​ഴി​ന് തു​ട​ങ്ങി​യാ​ല്‍ പി​റ്റേ​ന്ന് പു​ല​ര്‍ച്ച​വ​രെ ശീ​ട്ടു​ക​ളി​യു​ണ്ടാ​കു​മെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. മ​ദ്യ​പാ​ന​വും അ​ടി​പി​ടി​യും സ്ഥി​ര​മാ​ണ്. പെ​രു​മ്പാ​വൂ​ര്‍ മേ​ഖ​ല​യി​ല്‍ മ​റ്റ് പ​ല സ്ഥ​ല​ങ്ങ​ളി​ലും ശീ​ട്ടു​ക​ളി ന​ട​ത്തി​യ സം​ഘ​മാ​ണ് അ​വി​ട​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധ​മു​യ​ര്‍ന്ന​തി​നെ​ത്തു​ട​ര്‍ന്ന് അ​ടു​ത്ത​കാ​ല​ത്ത് ഇ​വി​ടേ​ക്ക് താ​വ​ളം മാ​റ്റി​യ​ത്. ല​ക്ഷ​ങ്ങ​ളു​ടെ ക​ളി​യാ​ണ് ദി​വ​സേ​ന ന​ട​ക്കു​ന്ന​ത്.

നെ​ല്ലി​ക്കു​ഴി, ആ​ലു​വ, കാ​ല​ടി, മ​ല​യാ​റ്റൂ​ര്‍, മു​വാ​റ്റു​പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്നു​ള്ള​വ​ര്‍ ക​ളി​ക്കാ​ൻ എ​ത്തു​ന്നു​ണ്ടെ​ന്നാ​ണ് വി​വ​രം. രേ​ഖാ​മൂ​ല​മ​ല്ലാ​തെ നാ​ട്ടു​കാ​രി​ല്‍ ചി​ല​ര്‍ പ​രാ​തി പൊ​ലീ​സി​നെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, സം​ഘ​ത്തി​ലെ ഗു​ണ്ട​ക​ള്‍ പ​രാ​തി​ക്കാ​ര​ന്‍റെ വീ​ട്ടി​ല്‍ വി​ളി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വ​മു​ണ്ടാ​യി​ട്ടു​ണ്ട്. ക്ര​മ​സ​മാ​ധാ​ന​നി​ല ത​ക​ര്‍ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍ റൂ​റ​ല്‍ എ​സ്.​പി​ക്ക് ക​ഴി​ഞ്ഞ ദി​വ​സം പ​രാ​തി ന​ല്‍കി. പൊ​ലീ​സി​ന്‍റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Goon
News Summary - Card games and goons are a threat
Next Story