Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightPerumbavoorchevron_rightസ്‌കൂളിനു സമീപം...

സ്‌കൂളിനു സമീപം കുപ്പിച്ചില്ലുകളും മാലിന്യവും തള്ളുന്നു

text_fields
bookmark_border
garbage dump
cancel
camera_alt

ഒ​ക്ക​ല്‍ ശ്രീ​നാ​രാ​യ​ണ ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ന്

പി​ന്നി​ലെ ക​നാ​ല്‍ റോ​ഡി​ല്‍ കു​ന്നു​കൂ​ടി​യ മാ​ലി​ന്യം

പെ​രു​മ്പാ​വൂ​ര്‍: ഒ​ക്ക​ല്‍ ശ്രീ​നാ​രാ​യ​ണ ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​നു പി​ന്നി​ലെ ക​നാ​ല്‍ റോ​ഡി​ല്‍ കു​പ്പി​ച്ചി​ല്ലു​ക​ള്‍ ഉ​ൾ​പ്പെ​ടെ മാ​ലി​ന്യം ത​ള്ളി. റോ​ഡി​ല്‍ കു​പ്പി​ച്ചി​ല്ലു​ക​ളും പ്ലാ​സ്റ്റി​ക് അ​വ​ശി​ഷ്ട​ങ്ങ​ളും ച​പ്പു​ച​വ​റു​ക​ളും കു​ന്നു​കൂ​ടി​യ സ്ഥി​തി​യാ​ണ്. മ​ഴ പെ​യ്യു​മ്പോ​ള്‍ കു​പ്പി​ച്ചി​ല്ലു​ക​ള്‍ വ​ഴി​യി​ലേ​ക്ക് ഒ​ഴു​കു​ന്ന​ത്​ കാ​ല്‍ന​ട​ക്കാ​ർ​ക്ക്​ ഭീ​ഷ​ണി​യാ​ണ്. രാ​ത്രി​യു​ടെ മ​റ​വി​ലാ​ണ് മാ​ലി​ന്യം ത​ള്ളു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

സ്‌​കൂ​ളി​ന്‍റെ പി​റ​കു​വ​ശ​ത്തു​ള്ള നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ര്‍ഥി​ക​ളും പ​ടി​ഞ്ഞാ​റെ ചേ​ലാ​മ​റ്റം, പെ​രു​മ​റ്റം, തു​രു​ത്ത്, താ​ന്നി​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള​വ​രും ആ​ശ്ര​യി​ക്കു​ന്ന റോ​ഡി​ലാ​ണ് മാ​ലി​ന്യ​ക്കൂ​മ്പാ​രം. ര​ണ്ടു മാ​സ​ത്തോ​ള​മാ​യി ഇ​ത് കൂ​ടി​ക്കി​ട​ക്കു​ക​യാ​ണ്. ഇ​തോ​ടെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ര്‍ ഇ​വി​ടെ മാ​ലി​ന്യം ത​ള്ളു​ന്നു. ക​നാ​ല്‍ റോ​ഡാ​യ​തി​നാ​ല്‍ രാ​ത്രി​യാ​യാ​ല്‍ ഈ ​ഭാ​ഗ​ത്ത് വെ​ളി​ച്ച​മി​ല്ല. ഈ ​അ​വ​സ​രം മു​ത​ലാ​ക്കി​യാ​ണ് മാ​ലി​ന്യം ത​ള്ളു​ന്ന​ത്. സ​മീ​പ​ത്ത് സി.​സി.​ടി.​വി കാ​മ​റ​ക​ള്‍ ഇ​ല്ലാ​ത്ത​തും സാ​മൂ​ഹി​ക വി​രു​ദ്ധ​ര്‍ക്ക് സൗ​ക​ര്യ​മാ​ണ്. മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​നും ത​ള്ളു​ന്ന​വ​രെ പി​ടി​കൂ​ടാ​നും ഒ​രു ന​ട​പ​ടി​യും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ ഉ​ണ്ടാ​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:School PremisesErnakulam NewsGarbage Dump
News Summary - Bottles and garbage are dumped near the school premises
Next Story