Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightPerumbavoorchevron_rightകേ​ര​ള ഗ്രാ​മീ​ൺ...

കേ​ര​ള ഗ്രാ​മീ​ൺ ബാ​ങ്കി​ൽ കവർച്ചശ്രമം

text_fields
bookmark_border
കേ​ര​ള ഗ്രാ​മീ​ൺ ബാ​ങ്കി​ൽ കവർച്ചശ്രമം
cancel
camera_alt

പെ​രു​മ്പാ​വൂ​ർ ഗ്രാ​മീ​ൺ ബാ​ങ്കി​ൽ ക​വ​ർ​ച്ച​ക്കായി ഭി​ത്തി തു​ര​ന്ന​നി​ല​യി​ൽ

പെ​രു​മ്പാ​വൂ​ർ: എ.​എം. റോ​ഡി​ൽ കേ​ര​ള ഗ്രാ​മീ​ൺ ബാ​ങ്കി​ൽ ക​വ​ർ​ച്ച​ശ്ര​മം. ശ​നി​യാ​ഴ്ച രാ​ത്രി 11ന് ​ബാ​ങ്കി​ന് സ​മീ​പ​ത്തു​ള്ള ഡ്രീം ​ട​വ​റി​െൻറ ഭി​ത്തി​യാ​ണ് തു​ര​ന്ന​ത്. താ​ഴ​ത്തെ നി​ല​യി​ലു​ള്ള ബ​റോ​ഡ ബാ​ങ്കി​െൻറ എ.​ടി.​എം കൗ​ണ്ട​റി​െൻറ ഷ​ട്ട​റി​ടാ​നെ​ത്തി​യ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​ണ് മു​ക​ളി​ല​ത്തെ നി​ല​യി​ൽ ഭി​ത്തി തു​ര​ക്കു​ന്ന ശ​ബ്​​ദം കേ​ട്ട​ത്.

സെ​ക്യൂ​രി​റ്റി ഉ​ട​നെ പെ​രു​മ്പാ​വൂ​ർ പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തും മു​മ്പ് മോ​ഷ്​​ടാ​ക്ക​ൾ ക​ട​ന്നു​ക​ള​ഞ്ഞു.തോ​മ്പ്ര വീ​ട്ടി​ൽ ടി.​വി. വ​ർ​ഗീ​സി​െൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ഡ്രീം ​ട​വ​ർ. കെ​ട്ടി​ട​ത്തി​െൻറ ഒ​ന്നാം നി​ല​യി​ലെ ഗോ​വ​ണി​യോ​ടു ചേ​ർ​ന്നു​ള്ള ഭി​ത്തി തു​ര​ന്നാ​ണ് മോ​ഷ്​​ടാ​ക്ക​ൾ അ​ക​ത്തു ക​യ​റാ​ൻ ശ്ര​മി​ച്ച​ത്.

ആ​ശ്ര​മം ഹൈ​സ്കൂ​ളി​ന് സ​മീ​പ​മാ​ണ് സം​ഭ​വം.ബാ​ങ്കി​െൻറ പി​റ​കു വ​ശ​ത്തു​ള്ള ഗോ​വ​ണി വ​ഴി​യാ​ണ് മോ​ഷ്​​ടാ​ക്ക​ൾ ഒ​ന്നാം നി​ല​യി​ലേ​ക്ക് പ്ര​വേ​ശി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

കെ​ട്ടി​ട​ത്തി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ സി​മ​ൻ​റു വെ​ള്ള​ത്തി​ൽ ച​വി​ട്ടി​യ​തി​െൻറ കാ​ൽ​പാ​ടു​ക​ളു​ണ്ട്. ഒ​ന്നി​ല​ധി​കം ചെ​രി​പ്പു​ക​ളു​ടെ അ​ട​യാ​ള​ങ്ങ​ളും പൊ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും പൊ​ലീ​സ് നാ​യും സം​ഭ​വ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.ഗ്രാ​മീ​ൺ ബാ​ങ്കി​നോ​ടു ചേ​ർ​ന്നു​ള്ള നാ​ഷ​ന​ൽ ഇ​ൻ​ഷു​റ​ൻ​സി​െൻറ ഓ​ഫി​സി​ലെ കാ​മ​റ പ്ലാ​സ്​​റ്റി​ക് ക​വ​റു​പ​യോ​ഗി​ച്ച്‌ മ​റ​ച്ച ശേ​ഷ​മാ​യി​രു​ന്നു ഭി​ത്തി തു​ര​ന്ന​ത്. സം​ഭ​വ സ്ഥ​ല​ത്തു​നി​ന്നും പി​ക്കാ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theft attemptkerala grameen bank
News Summary - Attempted robbery at Grameen Bank
Next Story