Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightPerumbavoorchevron_rightപ്ലാസ്റ്റിക്...

പ്ലാസ്റ്റിക് കമ്പനിയുടെ ഗോഡൗണിന്​ തീയിട്ട അന്തർസംസ്ഥാന തൊഴിലാളി പിടിയിൽ

text_fields
bookmark_border
പ്ലാസ്റ്റിക് കമ്പനിയുടെ ഗോഡൗണിന്​ തീയിട്ട അന്തർസംസ്ഥാന തൊഴിലാളി പിടിയിൽ
cancel
camera_alt

വി​ശാ​ല്‍ കു​മാ​ര്‍

പെ​രു​മ്പാ​വൂ​ര്‍: പ്ലാ​സ്റ്റി​ക് ഉ​ല്‍പ​ന്ന​ങ്ങ​ള്‍ നി​ര്‍മി​ക്കു​ന്ന ക​മ്പ​നി​യു​ടെ ഗോ​ഡൗ​ണി​ന്​ തീ​യി​ട്ട അ​ന്ത​ര്‍ സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ല്‍. ബീ​ഹാ​ര്‍ വെ​സ്റ്റ് ച​മ്പാ​ര​ന്‍ മി​ന​ർ​വ ബ​സാ​ര്‍ വെ​സ്റ്റ് സ്വ​ദേ​ശി വി​ശാ​ല്‍ കു​മാ​റി​നെ​യാ​ണ് (22) പെ​രു​മ്പാ​വൂ​ര്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ഒ​മ്പ​തി​ന് ചേ​ലാ​മ​റ്റം അ​മ്പ​ലം റോ​ഡി​ലു​ള്ള ഫ്ര​ണ്ട്‌​സ് പോ​ളി പ്ലാ​സ്റ്റ് എ​ന്ന ക​മ്പ​നി​യു​ടെ ഗോ​ഡൗ​ണി​നാ​ണ് ഇ​യാ​ള്‍ തീ​വ​ച്ച​ത്. ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് ഇ​യാ​ള്‍. ജോ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍ക്ക​മാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

തീ​വെ​ച്ച ശേ​ഷം നാ​ട്ടി​ലേ​ക്ക് ക​ട​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി. സ്വാ​ഭാ​വി​ക തീ​പ്പി​ടി​ത്ത​മ​ല്ലെ​ന്ന് അ​ഗ്നി​ര​ക്ഷ സേ​ന സൂ​ച​ന ന​ല്‍കി​യി​രു​ന്നു. ഇ​തി​നി​ടെ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ ഉ​ള്‍പ്പ​ടെ​യു​ള്ള തെ​ളി​വു​ക​ളോ​ടെ ഉ​ട​മ​ക​ള്‍ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി. പ​രി​ശോ​ധ​ന​യി​ല്‍ മാ​ലി​ന്യം ക​ത്തി​ച്ച് ക​സേ​ര കൂ​ട്ട​ത്തി​ലേ​ക്ക് ഇ​ട്ട ശേ​ഷം ഒ​രാ​ള്‍ ഓ​ടു​ന്ന​തും ഉ​ട​നെ തീ ​ആ​ളി​ക​ത്തു​ന്ന​തും വ്യ​ക്ത​മാ​യി​രു​ന്നു. തു​ട​ര്‍ന്ന് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ര​ണ്ടു​പേ​രെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. എ​ന്നാ​ല്‍, തെ​ളി​വു​ക​ള്‍ വ്യ​ക്ത​മ​ല്ലെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് ഇ​വ​രെ രാ​ത്രി ക​മ്പ​നി​ക്ക് പു​റ​ത്തു​കൊ​ണ്ടു​പോ​യി വി​ട്ട​ത് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി. ഉ​ട​മ മേ​ലു​ദ്യോ​ഗ​സ്ഥ​ര്‍ക്ക് പ​രാ​തി ന​ല്‍കി​യ​തി​നെ തു​ട​ര്‍ന്നാ​ണ് വീ​ണ്ടും പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ എം.​കെ. രാ​ജേ​ഷ്, എ​സ്.​ഐ​മാ​രാ​യ ടോ​ണി ജെ. ​മ​റ്റം, ഒ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ന്‍, എം.​ടി. ജോ​ഷി, എ​ന്‍.​കെ. ബി​ജു, സി.​പി.​ഒ കെ.​എ. അ​ഭി​ലാ​ഷ് എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plastic godownEranamkulam NewsfireArrest
News Summary - Arrested for putting fire at plastic godown
Next Story