വീട്ടമ്മയെ ഭീഷണിപ്പെടുത്തി സ്വർണമാല കവർന്ന പ്രതി പിടിയില്‍
text_fieldsജോൺ
പെരുമ്പാവൂർ: വെള്ളം ചോദിച്ചുചെന്ന് വീട്ടമ്മയെ ഭീഷണിപ്പെടുത്തി സ്വർണമാല കവർന്ന കേസിൽ പ്രതി പിടിയിലായി. പള്ളിക്കര വെസ്റ്റ് മോറക്കാല മുട്ടംതോട്ടിൽ വീട്ടിൽ ജോണിനെയാണ് (59) പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.
അല്ലപ്രയിലെ ഒരു വീട്ടിലെത്തിയ പ്രതി വെള്ളം ചോദിക്കുകയായിരുന്നു. വെള്ളമെടുക്കാൻ അകത്തേക്ക് പോയ വീട്ടമ്മയുടെ പിറകെ ചെന്ന് വായ് പൊത്തിപ്പിടിച്ച് മാല കവരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് കടന്നുകളഞ്ഞ ഇയാളെ പള്ളിക്കരയിൽനിന്നാണ് പിടികൂടിയത്.
2009ൽ കുന്നത്തുനാട് സ്റ്റേഷൻ പരിധിയിൽ മുളകുപൊടി വിതറി മാല പൊട്ടിച്ച കേസിൽ പ്രതിയാണ് ഇയാൾ. ഇൻസ്പെക്ടർ ആർ. രഞ്ജിത്, എസ്.ഐ റിൻസ് എം. തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.എ. അബ്ദുൽ മനാഫ്, സി.പി.ഒമാരായ കെ.എ. അഭിലാഷ്, ജിജുമോൻ തോമസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

