Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് പണം തട്ടിയ കേസില്‍ പ്രതി പിടിയില്‍

text_fields
bookmark_border
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് പണം തട്ടിയ കേസില്‍ പ്രതി പിടിയില്‍
cancel
Listen to this Article

പെരുമ്പാവൂര്‍: സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് പണം തട്ടിയ കേസില്‍ പ്രതി അറസ്റ്റില്‍. കൊല്ലം തടിക്കാട് മംഗലത്ത് ജങ്ഷന്‍ വലിയക്കാട് വീട്ടില്‍ ശബരിയെയാണ് (35) പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

2016ലാണ് സമൂഹ മാധ്യമം വഴി ഇയാള്‍ യുവതിയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്നും രണ്ട് ലക്ഷം രൂപ യുവതിയില്‍നിന്ന് വാങ്ങിയെന്നും പൊലീസ് പറയുന്നു.

എ.എസ്.പി അനൂജ് പലിവാല്‍, ഇന്‍സ്‌പെക്ടര്‍ ആര്‍. രഞ്ജിത്, എസ്.ഐമാരായ റിന്‍സ് എം. തോമസ്, ജോസി എം. ജോണ്‍സന്‍, എസ്.സി.പിഒമാരായ കെ.എ. നൗഷാദ്, പി.എ. അബ്ദുല്‍ മനാഫ്, സാബു, ധന്യ മുരളി തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്.

Show Full Article
25% Off
E-Paper First Page
Today · 24 Sept
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Full Archives
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Accused in custody In the case of extortion of money by promise of marriage
Next Story