പെരുമ്പാവൂര്‍: കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന 18 വയസ്സുകാരൻ ചികില്‍സസഹായം തേടുന്നു. മുടക്കുഴ പഞ്ചായത്ത് 12ാം വാര്‍ഡില്‍ താമസിക്കുന്ന ഒഴക്കനാട്ട് വീട്ടില്‍ ബാബുവിെൻറയും വിജിയുടെയും മകന് അബിന്‍ ബാബുവാണ് ഗുരുതര കരള്‍ രോഗത്തെതുടര്‍ന്ന് ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലള്ളത്.
എട്ടാംവയസ്സില്‍ രോഗം ബാധിച്ച അബിന്‍ സ്കൂള്‍തലത്തില്‍ പഠനം ഉപേക്ഷിക്കേണ്ടിവന്നു. ഇപ്പോള്‍ രോഗം മൂര്‍ച്ഛിച്ചതിനാല്‍ എത്രയുംവേഗം കരള്‍ മാറ്റിവെക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതിന് 30 ലക്ഷത്തോളം രൂപ ചെലവുവരും. ചെറുപ്പംമുതലേ അബിന്റെ ചികിത്സക്ക് നല്ലൊരു തുക ചെലവഴിക്കേണ്ടിവന്ന, സാമ്പത്തികമായി ഏറെ പിന്നാക്കംനില്‍ക്കുന്ന കുടുംബത്തിന് ഭീമമായ തുക കണ്ടെത്താൻ ശേഷിയില്ല. ചികിത്സ സഹായത്തിന് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചന് എന്നിവര്‍ രക്ഷാധികാരികളായും ഡോളി ബാബു കണ്‍വീനറായും അബിന്‍ ബാബു ചികിത്സ സഹായസമിതി രൂപവത്കരിച്ച് ചുണ്ടക്കുഴി യൂനിയന്‍ ബാങ്കില്‍ അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് നമ്പര്‍: 654402010006911, IFSC: UBIN0565440, മൊബൈല്‍: 9446867680.