Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓഫിസിലെന്താ മയിലിന് കാര്യം...

text_fields
bookmark_border
നഗരസഭ ഫോർട്ട്കൊച്ചി സോണൽ ഓഫിസിൽ വിരുന്നെത്തി മയിലും മൂന്ന് കുഞ്ഞുങ്ങളും
ഓഫിസിലെന്താ മയിലിന് കാര്യം...
cancel
camera_alt

നഗരസഭ ഫോ​ർ​ട്ട്കൊ​ച്ചി ഓ​ഫി​സി​ലെ​ത്തി​യ മ​യി​ലും മൂ​ന്ന് കു​ഞ്ഞു​ങ്ങ​ളും

Listen to this Article

ഫോർട്ട്കൊച്ചി: കൊച്ചി നഗരസഭയുടെ ഫോർട്ട്കൊച്ചി സോണൽ ഓഫിസിൽ വിരുന്നെത്തിയിരിക്കുകയാണ് അമ്മ മയിലും മൂന്ന് കുഞ്ഞുങ്ങളും. ഒരാഴ്ചയോളം പ്രായമുള്ള മയിൽ കുഞ്ഞുങ്ങൾ അമ്മയോടൊപ്പം സോണൽ ഓഫിസ് ചുറ്റുവളപ്പിൽ കഴിഞ്ഞു കൂടുകയാണ്.

നാല് കുഞ്ഞുങ്ങളുമായി സോണൽ എത്തിയതാണ്. എന്നാൽ, ഒരു കുഞ്ഞിനെ നായോ മറ്റോ കടിച്ചതിനെ തുടർന്ന് ചത്തുവെന്നാണ് ജീവനക്കാർ പറയുന്നത്. തുടർന്ന് രാത്രി ഇവർക്ക് സുരക്ഷിതമായി കഴിയുന്നതിന് ജീവനക്കാർ തന്നെ ഒഴിഞ്ഞുകിടക്കുന്ന റവന്യൂ വിഭാഗം മുറി കൊടുത്തിരിക്കയാണ്.

പകൽ ഓഫിസ് വളപ്പിലാണ് ഇവയുള്ളത്. വനം വകുപ്പിൽ വിവരം അറിയിച്ചിട്ടുള്ളതായി ജീവനക്കാർ പറഞ്ഞു. ഏതായാലും കൊച്ചി കാണാനെത്തുന്ന സഞ്ചാരികൾക്കും നാട്ടുകാർക്കും മനോഹരകാഴ്ചയായി മാറിയിരിക്കയാണ് ഇവ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - pea cock at At the Fort Kochi Zonal Office of the Kochi Municipality
Next Story