Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപട്ടിമറ്റം ഓപൺ...

പട്ടിമറ്റം ഓപൺ സ്റ്റേജിന്​ പൂട്ടിട്ട്​ നാട്ടുകാർ

text_fields
bookmark_border
പട്ടിമറ്റം ഓപൺ സ്റ്റേജിന്​  പൂട്ടിട്ട്​ നാട്ടുകാർ
cancel
camera_alt

പ​ട്ടി​മ​റ്റം ഓ​പ​ൺ സ്​​റ്റേ​ജ് അ​ട​ച്ചു​പൂ​ട്ടി​യ നി​ല​യി​ൽ

പ​ട്ടി​മ​റ്റം: സാ​മൂ​ഹി​ക വി​രു​ദ്ധ​ർ താ​വ​ള​മാ​ക്കി​യ പ​ട്ടി​മ​റ്റം ടൗ​ണി​ലെ കു​ന്ന​ത്തു​നാ​ട് പ​ഞ്ചാ​യ​ത്ത് ഷോ​പ്പി​ങ്​ കോം​പ്ല​ക്സ് കം ​ഓ​പ​ൺ എ​യ​ർ സ്റ്റേ​ജ് അ​ട​ച്ചു​പൂ​ട്ടി. നി​ര​വ​ധി പ​രാ​തി​ക​ൾ ന​ൽ​കി​യെ​ങ്കി​ലും അ​ധി​കൃ​ത​ർ തി​രി​ഞ്ഞു​നോ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ടാ​ക്സി ഡ്രൈ​വ​ർ​മാ​രടക്കമുള്ളവർ ഓ​പ​ൺ എ​യ​ർ സ്റ്റേ​ജ് അ​ട​ച്ചു​കെ​ട്ടി​യ​ത്. പ​ട്ടി​മ​റ്റ​ത്തി​ന്റെ ഹൃ​ദ​യ​ഭാ​ഗ​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന സ്റ്റേ​ജാ​ണ്​ നാ​ളു​ക​ളാ​യി സാ​മൂ​ഹി​ക വി​രു​ദ്ധ​രും ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രും താ​വ​ള​മാ​ക്കി​യ​ത്. പ്ര​ദേ​ശ​ത്തെ ഏ​ക ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം കൂ​ടി​യാ​ണി​ത്. പ​ര​സ്യ മ​ദ്യ​പാ​നം തു​ട​ർ​ന്നി​ട്ടും പൊ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ല. മ​ദ്യം അ​ട​ക്ക​മു​ള്ള ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ സ്‌​റ്റേ​ജും പ​ഞ്ചാ​യ​ത്ത് ഷോ​പ്പി​ങ്​ കോം​പ്ല​ക്‌​സി​ലെ മു​റി​ക​ളു​ടെ മു​ൻ​ഭാ​ഗ​വും അ​ന്തി​യു​റ​ക്ക​ത്തി​ന് കൈ​യേ​റു​ന്നു​ണ്ട്.

ഒ​ഴി​ഞ്ഞ മ​ദ്യ​ക്കു​പ്പി​ക​ളും ഉ​പേ​ക്ഷി​ച്ച തു​ണി​ക​ളും ആ​ക്രി സാ​ധ​ന​ങ്ങ​ളും കോം​പ്ല​ക്സ് പ​രി​സ​ര​ത്തെ മാ​ലി​ന്യ കേ​ന്ദ്ര​മാ​കു​ക​യും ചെ​യ്തു. 2012ൽ ​പ​ണി പൂ​ർ​ത്തി​യാ​ക്കി​യ കോം​പ്ല​ക്‌​സി​ൽ സ്‌​റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ പ​ട്ടി​മ​റ്റം ശാ​ഖ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

പി​ന്നീ​ട് അ​സൗ​ക​ര്യ​ത്തെ തു​ട​ർ​ന്ന് മാ​റ്റി. മു​ക​ളി​ല​ത്തെ നി​ല​യി​ൽ പോ​സ്റ്റ് ഓ​ഫി​സും പ​ബ്ലി​ക് ലൈ​ബ്ര​റി​യു​മു​ണ്ട്. അ​വി​ടേ​ക്കു​ള്ള വ​ഴി​ക​ളും മ​ദ്യ​പ​സം​ഘം കൈ​യ​ട​ക്കി​യി​രി​ക്കു​ക​യാ​ണ്. രാ​ഷ്ട്രീ​യ, സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക്ക് വേ​ദി​യാ​കേ​ണ്ട ടൗ​ണി​ലെ പ്ര​ധാ​ന വേ​ദി സം​ര​ക്ഷി​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്ക് സാ​ധി​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pattimatam open stage
News Summary - Pattimatam open stage
Next Story