അമിത വേഗതയിൽ വാഹനം ഓടിച്ച് അപകടമുണ്ടായാൽ തല്ല് ഉറപ്പ്; മുന്നറിയിപ്പുമായി പാറപ്പുറം നിവാസികള്‍
text_fieldsഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുമായി പാറപ്പുറം നിവാസികള്‍ വല്ലംകടവ് -പാറപ്പുറം പാലത്തിന് സമീപം സ്ഥാപിച്ച ബോര്‍ഡ്
കാഞ്ഞൂര്‍: വല്ലംകടവ് -പാറപ്പുറം പാലത്തിലും റോഡിലും അശ്രദ്ധമായി അമിത വേഗത്തില്‍ വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുമായി പാറപ്പുറം നിവാസികള്‍. വാഹനങ്ങളുടെ അമിതമായ വേഗത മൂലം അപകടങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് പ്രദേശവാസികള്‍ ബോര്‍ഡ് സ്ഥാപിച്ചത്.
അമിത വേഗത്തില്‍ വാഹനം ഓടിച്ച് അപകടം ഉണ്ടായാല്‍ നാട്ടൂക്കാരുടെ തല്ല് ഉറപ്പ്, ഒരു ദയയും ഉണ്ടാകില്ലന്ന് എഴുതിയ ബോര്‍ഡാണ് വച്ചിരിക്കുന്നത്.മിക്ക ദിവസങ്ങളിലും വാഹനങ്ങള്‍ ഇടിച്ച് കാല്‍നട യാത്രക്കാര്‍ക്ക് ഈ ഭാഗങ്ങളില്‍ പരിക്ക് സംഭവിക്കുന്നതിനെ തുടര്‍ന്നാണ് ബോര്‍ഡ് വച്ചത്. വിമാനതാവളം,ആലുവ,ദേശം തുടങ്ങിയ ഭാഗങ്ങളിലേക്ക് കോടനാട്,പെരൂമ്പാവൂര്‍ എന്നിവടങ്ങളില്‍ നിന്നുളള നിരവധി വാഹനങ്ങളും, ടോറസ്-ടിപ്പറുകളും ദിനേന ഇതിലെ കടന്ന് പോകുന്നുണ്ട്.
ഓണം ദിവസം കാഞ്ഞൂർ പാറപ്പുറം വല്ലം കടവ് റോഡില്‍ അപകടമുണ്ടാവുകയും ചികിത്സയിലായിരുന്ന യുവാവ് മരണപ്പെടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

