Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightPallikkarachevron_rightജീ​വ​ന് ഭീ​ഷ​ണി​യാ​യി...

ജീ​വ​ന് ഭീ​ഷ​ണി​യാ​യി പ​റ​ക്കോ​ട്-വെ​മ്പി​ള്ളി റോ​ഡി​ലെ ട്രാ​ൻ​സ്ഫോ​മ​ർ

text_fields
bookmark_border
ജീ​വ​ന് ഭീ​ഷ​ണി​യാ​യി പ​റ​ക്കോ​ട്-വെ​മ്പി​ള്ളി റോ​ഡി​ലെ ട്രാ​ൻ​സ്ഫോ​മ​ർ
cancel
camera_alt

പ​റ​ക്കോ​ട്-​വെ​മ്പി​ള്ളി റോ​ഡി​ൽ അ​പ​ക​ട ഭീ​ഷ​ണി​യാ​യ ട്രാ​ൻ​സ്ഫോ​മ​ർ

പ​ള്ളി​ക്ക​ര: കു​ന്ന​ത്തു​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ പ​റ​ക്കോ​ട്-​വെ​മ്പി​ള്ളി റോ​ഡി​ലു​ള്ള വ​ള​വി​ൽ സ്ഥി​തി ചെ​യ്യു​ന്ന വൈ​ദ്യു​തി ട്രാ​ൻ​സ്ഫോ​മ​ർ യാ​ത്ര​ക്കാ​ർ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​യാ​കു​ന്നു. ദി​നേ​ന സ്കൂ​ൾ ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന തി​ര​ക്കേ​റി​യ റോ​ഡാ​ണി​ത്. വ​ള​വി​ലെ കാ​ഴ്ച​മ​റ​ക്കു​ന്ന രീ​തി​യി​ൽ നി​ൽ​ക്കു​ന്ന ട്രാ​ൻ​സ്ഫോ​മ​ർ കാ​ര​ണം ഇ​വി​ടെ വ​ലി​യ അ​പ​ക​ട​സാ​ധ്യ​ത​യാ​ണു​ള്ള​ത്. ​പ്ര​ത്യേ​കി​ച്ച്, സ്കൂ​ൾ വാ​ഹ​ന​ങ്ങ​ൾ വ​രു​ന്ന സ​മ​യ​ത്ത് എ​തി​രെ മ​റ്റൊ​രു വാ​ഹ​നം പെ​ട്ടെ​ന്ന് വ​ന്നാ​ൽ ട്രാ​ൻ​സ്ഫോ​മ​റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി വ​ൻ ദു​ര​ന്ത​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത ഏ​റെ​യാ​ണ്.

വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ഈ ​ട്രാ​ൻ​സ്ഫോ​മ​ർ സ്ഥാ​പി​ച്ച സ​മ​യ​ത്ത് പ്ര​ദേ​ശ​ത്ത് വാ​ഹ​ന​ങ്ങ​ൾ വ​ള​രെ കു​റ​വാ​യി​രു​ന്ന​തി​നാ​ൽ അ​പ​ക​ട​സാ​ധ്യ​ത കു​റ​വാ​യി​രു​ന്നു. എ​ന്നാ​ൽ, നി​ല​വി​ൽ ഗ​താ​ഗ​തം വ​ർ​ധി​ച്ചി​ട്ടും ട്രാ​ൻ​സ്ഫോ​മ​ർ ഇ​വി​ടെ​നി​ന്നും മാ​റ്റി​സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല. ​ ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി പ​ല​ത​വ​ണ അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും സു​ര​ക്ഷ മു​ൻ​നി​ർ​ത്തി ട്രാ​ൻ​സ്ഫോ​മ​ർ അ​ടി​യ​ന്ത​ര​മാ​യി സു​ര​ക്ഷി​ത​മാ​യ മ​റ്റൊ​രു സ്ഥ​ല​ത്തേ​ക്ക് മാ​റ്റി​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pwdtransformerGovernment of KeralaKSEB
News Summary - Transformer on Parakot-Vempilly road poses a threat to life
Next Story