Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightPallikkarachevron_rightഐ.എസ്.എൽ സ്വപ്​നവുമായി...

ഐ.എസ്.എൽ സ്വപ്​നവുമായി മുഹമ്മദ് ഷാഫി

text_fields
bookmark_border
ഐ.എസ്.എൽ സ്വപ്​നവുമായി മുഹമ്മദ് ഷാഫി
cancel

പ​ള്ളി​ക്ക​ര: ഓ​ള്‍ ഇ​ന്ത്യ ഫു​ട്‌​ബാ​ള്‍ ഫെ​ഡ​റേ​ഷ​ന് കീ​ഴി​ലെ എ​ഫ്.​ബി അ​ക്കാ​ദ​മി ആ​ന്‍ഡ് ബ്ലാം​ഗൂ​ര്‍ ക്ല​ബി​ല്‍ സെ​ല​ക്​​ഷ​ന്‍ നേ​ടി​യ മു​ഹ​മ്മ​ദ് ഷാ​ഫി​യു​ടെ ല​ക്ഷ്യം ഐ.​എ​സ്.​എ​ല്ലി​ല്‍ ബൂ​ട്ട് അ​ണി​യു​ക എ​ന്ന​താ​ണ്. പ​ള്ളി​ക്ക​ര മൂ​ണേ​ലി​മു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന എ​ള​മ്പ​ക്കാ​ട് മു​ഹ​മ്മ​ദ് ഷാ​ഫി​ക്ക്​ ചെ​റു​പ്പം മു​ത​ല്‍ ഫു​ട്​​ബാ​ളി​നോ​ട് ക​മ്പ​മാ​യി​രു​ന്നു. ആ​റു ദി​വ​സ​ത്തെ ബം​ഗ​ളൂ​രു തെ​വ​ന്നാ​ഹാ​ളി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ലാ​ണ് സെ​ല​ക്​​ഷ​ന്‍ ല​ഭി​ച്ച​ത്. ഒ​രു​വ​ര്‍ഷ​ത്തേ​ക്കാ​ണ് പ​രി​ശീ​ല​നം. ഇ​തി​നി​ടെ മി​ക​ച്ച മ​ത്സ​രം കാ​ഴ്ച​െ​വ​ച്ചാ​ല്‍ ഐ.​എ​സ്.​എ​ല്ലി​ല്‍ ക​യ​റി​പ്പ​റ്റാം.

കു​മ്പ​ളം ആ​ര്‍.​പി.​എം.​എ​ച്ച്.​എ​സ് അ​ക്കാ​ദ​മി​യി​ല്‍ പ​ഠി​ക്കു​മ്പോ​ഴാ​ണ് ക​ഴി​വ്‌ തെ​ളി​ക്കു​ന്ന​ത്. തു​ട​ര്‍ന്ന് പ്ല​സ് ടു​വി​ന് സ്‌​കൂ​ള്‍ ടീ​മി​ല്‍ അം​ഗ​മാ​കു​ക​യും ചെ​യ്തു.

വീ​ട്ടി​ലെ ബു​ദ്ധി​മു​ട്ടും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും കാ​ര​ണം ഇ​ട​ക്ക്​ തു​ട​രാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. തു​ട​ര്‍ന്ന്​ കൊ​ച്ചി​ന്‍ ടെ​ക്​​നി​ക്ക​ല്‍ മെ​ക്കാ​നി​ക്കി​ല്‍ ഡി​പ്ലോ​മ നേ​ടു​ക​യും കൊ​ച്ചി​ന്‍ ഷി​പ്​​യാ​ർ​ഡി​ൽ ജോ​ലി​നോ​ക്കു​ക​യും ചെ​യ്യു​ന്ന​തി​നി​ടെ ന​വോ​ദ​യ ക്ല​ബി​ല്‍ സെ​ല​ക്​​ഷ​ൻ ലഭിച്ചിരുന്നു. എ​ഫ്.​ബി അ​ക്കാ​ദ​മി​യി​ല്‍ ക​ളി​ക്കാ​ന്‍ മു​ഹ​മ്മ​ദ് ഷാ​ഫി വ്യാ​ഴാ​ഴ്​​ച പു​റ​പ്പെ​ടും. കി​ഴ​ക്കേ​ത​റ​യി​ല്‍ പ​രേ​ത​നാ​യ അ​ബ്​​ദു​സ​ലാ​മി​െൻറ​യും ഇ​ള​മ്പ​ക്കാ​ട് റ​ഷീ​ദ​യു​ടെ​യും ര​ണ്ട് മ​ക്ക​ളി​ല്‍ മൂ​ത്ത​യാ​ളാ​ണ്.

എ.​ഐ.​യു.​ഡ​ബ്ല്യു.​സി കു​ന്ന​ത്തു​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ല്‍ മു​ഹ​മ്മ​ദ് ഷാ​ഫി​ക്ക് സ്വീ​ക​ര​ണം ന​ല്‍കു​ക​യും ബൂ​ട്ട്‌ സ​മ്മാ​ന​മാ​യി ന​ല്‍കു​ക​യും ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ ഹ​നീ​ഫ കു​ഴി​പ്പി​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മു​ന്‍ എം.​എ​ല്‍.​എ വി.​പി. സ​ജീ​ന്ദ്ര​ന്‍ ബൂ​ട്ട്‌ കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLmuhammed rafi
News Summary - Mohammad Shafi with ISL dream
Next Story