ജമാഅത്തെ ഇസ്ലാമി സമ്മേളനം
text_fieldsജമാഅത്തെ ഇസ്ലാമി കുന്നത്തുനാട് ഏരിയ പെരിങ്ങാലയിൽ നടത്തിയ പൊതുസമ്മേളനത്തിൽ ആലപ്പുഴ ജില്ല പ്രസിഡൻറ് ഹക്കീം പാണാവള്ളി മുഖ്യപ്രഭാഷണം നടത്തുന്നു
പള്ളിക്കര: അധികാരം നിലനിർത്താൻ സി.പി.എം ഇസ്ലാമോഫോബിയ വളർത്താൻ ശ്രമിക്കുകയാണെന്നും അത് രാജ്യത്തിന് അപകടമാണെന്നും ജമാഅത്തെ ഇസ്ലാമി ആലപ്പുഴ ജില്ല പ്രസിഡൻറ് ഹക്കിം പാണാവള്ളി പറഞ്ഞു. 'ദൈവനിഷേധം കമ്യൂണിസം ഇസ്ലാം ' എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്ലാമി കുന്നത്തുനാട് ഏരിയ പെരിങ്ങാലയിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഏരിയ പ്രസിഡൻറ് കെ.എ. സുബൈർ അധ്യക്ഷത വഹിച്ചു. എസ്.ഐ.ഒ ജില്ല പ്രസിഡൻറ് രിസ്വാൻ പെരിങ്ങാല, ഏരിയ സെക്രട്ടറി കെ.എസ്. സാബിർ, സോളിഡാരിറ്റി ഏരിയ പ്രസിഡൻറ് ശാക്കിർ സി. മുഹമ്മദ്, എസ്.ഐ.ഒ ഏരിയ പ്രസിഡൻറ് അൻസാഫ് കെ. അമീൻ എന്നിവർ സംസാരിച്ചു.

