Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightPallikkarachevron_rightകോവിഡി​െൻറ മറവിൽ...

കോവിഡി​െൻറ മറവിൽ ബി.പി.സി.എൽ സ്വകാര്യവത്കരണ നീക്കം സജീവം

text_fields
bookmark_border
bpcl
cancel

പ​ള്ളി​ക്ക​ര (എറണാകുളം): കോ​വി​ഡി​െൻറ മ​റ​വി​ല്‍ ബി.​പി.​സി.​എ​ല്‍ സ്വ​കാ​ര്യ​വ​ത്ക​ര​ണ നീ​ക്കം സ​ജീ​വ​മാ​കു​ന്നു. വി​ല്‍പ​ന സു​ഗ​മ​മാ​ക്കാ​നും വാ​ങ്ങാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രെ ആ​ക​ര്‍ഷി​ക്കാ​നും വ​ലി​യ മാ​റ്റ​ങ്ങ​ളാ​ണ് ബി.​പി.​സി.​എ​ല്ലി​ല്‍ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ക​മ്പ​നി സ്വ​കാ​ര്യ​വ​ത്ക​ര​ണ​ത്തി​െൻറ ഭാ​ഗ​മാ​യി സ്ഥി​രം ക​രാ​ര്‍ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം വ​ൻ തോ​തി​ല്‍ വെ​ട്ടി​ക്കു​റ​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

സ്ഥി​രം ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം 2100 ല്‍ ​നി​ന്നും 1200 ആ​ക്കാ​നും സ്ഥി​രം സ്വ​ഭാ​വ​മു​ള്ള ക​രാ​ര്‍ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം 2700ല്‍ ​നി​ന്ന് 1500 ആ​ക്കാ​നു​മു​ള്ള പ​ദ്ധ​തി​ക​ള്‍ അ​ണി​യ​റ​യി​ല്‍ ഒ​രു​ങ്ങി ക​ഴി​ഞ്ഞ​താ​യി തൊ​ഴി​ലാ​ളി​നേ​താ​ക്ക​ള്‍ പ​റ​യു​ന്നു. ഇ​തോ​ടൊ​പ്പം സ്ഥി​രം തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​മ്പ​ള​പ​രി​ഷ്‌​ക​ര​ണം നി​ഷേ​ധി​ച്ചും, റി​ട്ട​യ​ര്‍മെൻറ്​ മെ​ഡി​ക്ക​ല്‍ സ്‌​ക്കീ​മി​ല്‍നി​ന്ന്​ തൊ​ഴി​ലാ​ളി​ക​ളെ ഒ​ഴി​വാ​ക്കി​യും സ്വ​കാ​ര്യ​വ​ത്​​ക​ര​ണ അ​ജ​ണ്ട​ക​ള്‍ ഒ​ന്നൊ​ന്നാ​യി ന​ട​പ്പാ​ക്കു​ക​യാ​ണ് ബി.​പി.​സി.​എ​ല്‍ മാ​നേ​ജ്‌​മെൻറ്.

ഇ​തി​ന് പു​റ​മെ പെ​ട്രോ​ളി​യം, പ്ര​കൃ​തി​വാ​ത​ക പൊ​തു​മേ​ഖ​ല ക​മ്പ​നി​ക​ളി​ല്‍ പ്ര​ത്യേ​ക അ​നു​മ​തി​യി​ല്ലാ​തെ 100 ശ​ത​മാ​നം നേ​രി​ട്ടു​ള്ള വി​ദേ​ശ നി​ക്ഷേ​പ​ത്തി​ന് അ​നു​മ​തി ന​ല്‍കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍. ഇ​തി​ന് മ​ന്ത്രി​സ​ഭ​യു​ടെ അ​നു​മ​തി ല​ഭി​ച്ചാ​ല്‍ വ​ന്‍കി​ട എ​ണ്ണ​ശു​ദ്ധീ​ക​ര​ണ ശാ​ല​ക​ളും പെ​ട്രോ​ളി​യം, പ്ര​കൃ​തി​വാ​ത​ക ഖ​ന​ന​മേ​ഖ​ല​യി​ലെ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളും വി​ദേ​ശ കു​ത്ത​ക​ക​ളു​ടെ കൈ​ക​ളി​ലാ​കും.

നി​ല​വി​ല്‍ പൊ​തു​മേ​ഖ​ല എ​ണ്ണ​ക്ക​മ്പ​നി​ക​ളി​ല്‍ 49 ശ​ത​മാ​നം വ​രെ ഓ​ഹ​രി​ക​ളി​ല്‍ മാ​ത്ര​മാ​ണ് പ്ര​ത്യേ​ക അ​നു​മ​തി​യി​ല്ലാ​തെ നേ​രി​ട്ടു​ള്ള വി​ദേ​ശ നി​ക്ഷേ​പം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ചും തൊ​ഴി​ലാ​ളി​ക​ള്‍ക്കെ​തി​രാ​യ ക​ട​ന്നു​ക​യ​റ്റ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ചും കൊ​ച്ചി റി​ഫൈ​ന​റി ഗേ​റ്റി​ല്‍ ബി.​പി.​സി.​എ​ല്‍ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജൂ​െ​ലെ എ​ട്ടി​ന് പ്ര​തി​ഷേ​ധ സം​ഗ​മം സം​ഘ​ടി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ള്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bpcl
News Summary - BPCL privatization move is active under the guise of covid
Next Story