Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightPallikkarachevron_rightആശുപത്രി മാലിന്യത്തിൽ...

ആശുപത്രി മാലിന്യത്തിൽ നവജാതശിശുവിന്‍റെ മൃതദേഹം; സംഭവത്തിൽ ദുരൂഹത

text_fields
bookmark_border
ആശുപത്രി മാലിന്യത്തിൽ നവജാതശിശുവിന്‍റെ മൃതദേഹം; സംഭവത്തിൽ ദുരൂഹത
cancel

പ​ള്ളി​ക്ക​ര: ആ​ശു​പ​ത്രി മാ​ലി​ന്യ​ത്തി​ൽ ന​വ​ജാ​ത​ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ട സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത. അ​മ്പ​ല​മേ​ട് ഫാ​ക്ട് വ​ള​പ്പി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ര​ള എ​ൻ​വ​യോ ആ​ൻ​ഡ്​ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ലി​മി​റ്റ​ഡി​ൽ (കീ​ൽ) ശ​നി​യാ​ഴ്ച രാ​ത്രി സം​സ്ക​രി​ക്കാ​ൻ കൊ​ണ്ടു​വ​ന്ന ആ​ശു​പ​ത്രി മാ​ലി​ന്യ​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. തൊ​ഴി​ലാ​ളി​ക​ൾ മാ​ലി​ന്യം ത​രം​തി​രി​ക്കു​മ്പോ​ഴാ​ണ് ഇ​ത്​ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. ജ​നി​ച്ച്​ ഏ​താ​നും ദി​വ​സം മാ​ത്രം പ്രാ​യ​മാ​യ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹ​മാ​യി​രു​ന്നു. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നു​ള്ള​താ​യി​രു​ന്നു ആ​ശു​പ​ത്രി മാ​ലി​ന്യം.

ഈ ​ക​വ​ർ പു​റ​മെ​നി​ന്ന്​ വാ​ങ്ങാ​ൻ ക​ഴി​യു​ന്ന​താ​ണ് എ​ന്ന​ത് സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടാ​ക്കു​ന്നു. കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം നി​യ​മാ​നു​സൃ​ത​മാ​യി സം​സ്ക​രി​ച്ച​താ​യി കീ​ൽ ക​മ്പ​നി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​തേ​സ​മ​യം,മാ​ലി​ന്യ​ത്തി​ൽ​നി​ന്നും ല​ഭി​ച്ച ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റേ​ത​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അറിയിച്ചു . മെ​ഡി​ക്ക​ൽ കോ​ള​ജ് ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ൽ ന​ട​ന്നി​ട്ടു​ള്ള പ്ര​സ​വ​ത്തി​ൽ ഒ​രു ന​വ​ജാ​ത​ശി​ശു​വും മ​ര​ണ​പ്പെ​ട്ടി​ട്ടി​ല്ല.

ബ​യോ മെ​ഡി​ക്ക​ൽ മാ​ലി​ന്യ​ങ്ങ​ൾ മ​ഞ്ഞ പ്ലാ​സ്റ്റി​ക് ക​വ​റി​ലാ​ണ് സൂ​ക്ഷി​ക്കു​ന്ന​ത്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലൊ​ന്നും ഗൈ​ന​ക്കോ​ള​ജി ഭാ​ഗ​ത്തു നി​ന്നും പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ക​യ​റ്റി വി​ട്ടി​ട്ടി​ല്ലെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ൽ മാ​സം​തി​ക​യാ​തെ ജ​നി​ക്കു​ന്ന ന​വ​ജാ​ത​ശി​ശു​ക്ക​ൾ മ​ര​ണ​പ്പെ​ട്ടാ​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ ഫ്രീ​സ​റി​ൽ സൂ​ക്ഷി​ക്കു​ക​യാ​ണ് പ​തി​വ്. ഫ്രീ​സ​ർ നി​റ​യു​മ്പോ​ൾ സ​ർ​ക്കാ​ർ ചെ​ല​വി​ൽ സം​സ്ക​രി​ക്കും. .

കോ​ട്ട​യം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, ഇ​ടു​ക്കി എ​ന്നീ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന ഏ​ജ​ൻ​സി​ക്ക് മൃ​ത​ദേ​ഹം ക​ത്തി​ച്ചു​ക​ള​യാ​ൻ അ​വ​കാ​ശ​മു​ണ്ടെ​ന്നും, അ​തി​നാ​ൽ അ​വ​ർ മൃ​ത​ദേ​ഹം ക​ത്തി​ച്ചു​ക​ള​ഞ്ഞെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ അ​റി​യാ​ൻ ക​ഴി​ഞ്ഞ​താ​യി അ​മ്പ​ല​മു​ക​ൾ എ​സ്.​എ​ച്ച്.​ഒ ലാ​ൽ സി.​ബേ​ബി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - baby's body in hospital waste; Mystery in the incident
Next Story