പാലാരിവട്ടം പാലം സെൻട്രൽ സ്പാൻ ഉയർത്തി; പിയർക്യാപ്പുകൾ മുറിച്ചു നീക്കിത്തുടങ്ങി
text_fieldsകൊച്ചി: പുനർനിർമാണം നടക്കുന്ന പാലാരിവട്ടം പാലത്തിെൻറ സെൻട്രൽ സ്പാൻ ഉയർത്തി. സ്പാനിലെ പിയർക്യാപ്പുകൾ പൊളിച്ചുമാറ്റി ബലപ്പെടുത്തി നിർമിക്കുന്നതിനാണ് ഇത്.
ചെന്നൈയിൽനിന്ന് എത്തിച്ച ജാക്കികൾ ഉപയോഗിച്ച് കഴിഞ്ഞ ദിവസമാണ് സെൻട്രൽ സ്പാൻ ഉയർത്തിയത്. ക്രെയിൻ കൊണ്ടുവന്ന് പിയർക്യാപ് മുറിച്ചുമാറ്റുന്നത് ശനിയാഴ്ച വൈകീട്ടോടെ ആരംഭിച്ചു.
പിയർക്യാപ്പുകൾ നീക്കിയശേഷം ഏതാനും ദിവസങ്ങളിലെ നിരീക്ഷണത്തിനുശേഷമാകും നിർമാണം ആരംഭിക്കുക. സെൻട്രൽ സ്പാൻ താങ്ങിനിർത്തുന്ന മധ്യഭാഗത്തെ രണ്ട് തൂൺ ബലപ്പെടുത്തുന്ന കോൺക്രീറ്റ് ജാക്കറ്റിങ് ജോലിയും ഒപ്പം തുടരും. ഒന്നര മാസത്തോളം സെൻട്രൽ സ്പാനുകൾ ജാക്കികളുടെ സഹായത്തോെട ഉയർത്തിനിർത്തും.
ഇതുവരെ പൊളിച്ചുമാറ്റിയ ഭാഗത്ത് നാല് സ്പാനിലായി 24 ഗർഡർ സ്ഥാപിച്ചു. 17 സ്പാനിലേക്ക് ആവശ്യമായ 102 ഗർഡറാണ് പാലത്തിൽ സ്ഥാപിക്കേണ്ടത്. മറ്റ് തൂണുകളുടെ പുനർനിർമാണം അതിവേഗം തുടരുകയാണ്. പുതുതായി കമ്പികൾ കെട്ടി തൂണുകൾ വാർത്തെടുക്കുകയാണ് ചെയ്യുന്നത്.
സെൻട്രൽ സ്പാനുകൾ ഒഴിച്ചുള്ളതെല്ലാം രണ്ടുമാസംകൊണ്ട് പൊളിച്ചുമാറ്റിയിരുന്നു. ഡി.എം.ആർ.സിയുടെ മേൽനോട്ടത്തിൽ ഊരാളുങ്കൽ സൊസൈറ്റിക്കാണ് പാലാരിവട്ടം പാലത്തിെൻറ പുനർനിർമാണ കരാർ. േമേയാടെ പാലം പണി പൂർത്തിയാക്കുകയാണ് ഡി.എം.ആർ.സിയുടെ ലക്ഷ്യം.
ഇത് കണക്കാക്കി രാത്രിയും പകലും നിർമാണപ്രവർത്തനം നടക്കുന്നുണ്ട്.